നിഹാൽ കെ. മുജീബ്
ആലുവ: ആലുവയുടെ അഭിമാനമായി നിഹാൽ കെ. മുജീബ് കേരള ഫുട്ബോൾ ജൂനിയർ ബോയ്സ് ടീമിൽ ഇടം നേടി. ആലുവ ക്രസന്റ് പബ്ലിക് സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയായ നിഹാൽ അണ്ടർ 19 ടീമിലാണ് ഇടംപിടിച്ചത്. കീഴ്മാട് സ്വദേശിയായ കെ.എ. മുജീബ് റഹ്മാൻ - ഫാത്തിമ മുജീബ് എന്നിവരുടെ മകനാണ്.
ബംഗളൂരുവിൽ ഇന്നലെ ആരംഭിച്ച് സെപ്റ്റംബർ ഒമ്പത് വരെ നടക്കുന്ന ദേശീയ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ (ടയർ-1) കേരളത്തെ പ്രതിനിധീകരിച്ച് നിഹാൽ കളിക്കും. കൊല്ലം സ്വദേശി അനോക് ഷോൺ ആന്റണിയാണ് ക്യാപ്റ്റൻ. വി. സുരേഷ് ബാബുവാണ് ഹെഡ് കോച്ച്. ക്രസന്റ് പബ്ലിക് സ്കൂളിൽ പ്രവർത്തിക്കുന്ന ഫുട്ബോൾ അക്കാദമിയുടെ മികച്ച പരിശീലനമാണ് നിഹാലിന്റെ നേട്ടത്തിന് കരുത്തായത്.
Tags : NattuVishesham DistrictNews