പ്രതീകാത്മക ചിത്രം
മണര്‍കാട്: കിടങ്ങൂര്‍ - മണര്‍കാട് റൂട്ടില്‍ സ്വകാര്യ ബസുകളുടെ അമിത വേഗം ഇരുചക്ര വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകടഭീഷണി ഉയര്‍ത്തുന്നു. അമിത വേഗം തടയുന്നതിനാവശ്യമായ പരിശോധനകള്‍ ഇല്ലാത്തതാണ് ഇതിനു കാരണം. മത്സരയോട്ടം പലപ്പോഴും അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്.
അമിത വേഗത്തിലെത്തുന്ന ബസുകള്‍ മറ്റു ചെറുവാഹനങ്ങളെ റോഡിന്റെ വളവുകളില്‍ പോലും മറികടക്കുന്നതായി പരാതിയുണ്ട്.
Tags : Nattuvishesham LocalNews Private Bus