വി.ടി. സൂരജ് എംഎൽഎയും സംഘവും എത്തിയപ്പോൾ.
കൂരാച്ചുണ്ട്: പഞ്ചായത്തിലെ പതിനാലാം വാർഡിൽ കാറ്റുള്ളമലയിൽ വർഷങ്ങൾക്കു മുമ്പ് പ്രവൃത്തി ആരംഭിച്ച നമ്പികുളം ഇക്കോ ടൂറിസം പദ്ധതിയുടെ നിർമാണ പ്രവർത്തിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ വിലയിരുത്താൻ വി.ടി. സൂരജ് എംഎൽഎ സ്ഥലം സന്ദർശിച്ചു. ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എംഎൽഎയോടൊപ്പമുണ്ടായിരുന്നു.
അടിയന്തരമായി പദ്ധതിയുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ നിർദ്ദേശം നൽകുകയും രണ്ടു മാസത്തിനുള്ളിൽ പ്രവർത്തി പൂർത്തീകരിച്ച് പദ്ധതി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. പദ്ധതിയ്ക്ക് രണ്ടാം ഘട്ടമായി അനുവദിച്ച 56 ലക്ഷം രൂപയുടെ പ്രവർത്തിയാണ് പൂർത്തീകരിക്കാനുള്ളത്. പദ്ധതി പ്രദേശത്തേക്കുള്ള റോഡ് വികസനം സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റുമായി ചർച്ച നടത്തിയിട്ടുണ്ട്.
കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, വാർഡ് അംഗം ബിന്ദു ആനിക്കാട്ട്, ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, എഫ്ഐടി എൻജിനീയർ ഡെറിൻ, വാർഡ് കൺവീനർ തോമസ് ആനിക്കാട്ട്, സുബിൻ കൊച്ചുവീട്ടിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ഷാജു കൊച്ചുവീട്ടിൽ, ജോസ് കോട്ടകുന്നേൽ തുടങ്ങിയവരും സന്നിഹിതരായി.
Tags : tourism project NattuVishasham DistrictNews