പ്രതീകാത്മക ചിത്രം
കൊല്ലം: രാജ്യത്തെ ഏറ്റവും വലിയ കളറിംഗ് മത്സരങ്ങളിലൊന്നായ 'ദീപിക -ഡിസിഎല്‍ കളര്‍ ഇന്ത്യ സീസണ് അഞ്ച് മത്സരത്തിന്റെ കൊല്ലം ജില്ലാതല ഉദ്ഘാടനം ഇന്ന് അരവിള ഹോളിഫാമിലി കോണ്‍വന്റ് ഹൈസ്കൂളില്‍ നടക്കും.
രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദി നാഘോഷവും ദീപികയുടെ 140-ാം വാര്‍ഷികവും ദീപിക ബാലസഖ്യത്തിന്റെ 75- ാം വാര്‍ഷികവും പ്രമാണിച്ച് 'ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത' എന്ന സന്ദേശമുയര്‍ത്തിയും ലഹരിക്കെതിരേയുള്ള ബോധവത്കരണം ലക്ഷ്യമിട്ടുമാണ് മത്സരം നടക്കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ കൊല്ലം രൂപത ദീപിക കോ-ഓര്‍ഡിനേറ്റര്‍ ഫാ. ലാസര്‍ എസ്. പട്ടകടവ് അധ്യക്ഷനാവും.
കൊല്ലം കോര്പറേഷന് ഡപ്യൂട്ടി മേയര്‍ ഉദയ സുകുമാരന്‍ ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ലൂര്‍ദ്സ് ലൂയിസ്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ആനി റോസ്, ദീപിക കൊല്ലം സര്‍ക്കുലേഷന്‍ ഏരിയ മാനേജര്‍ സുധീര്‍ തോട്ടുവാല്‍ എന്നിവര്‍ പ്രസംഗിക്കും. അധ്യാപിക എസ്. ഇന്ദു ദേശിയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
Tags : Nattuvishesham Local News Deepika DCL Color India District Head Launch Today