പ്രതീകാത്മക ചിത്രം
വടകര: വില്യാപ്പള്ളി ടൗണിലെ ഓട്ടോ ഡ്രൈവര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു.
ചേരിപ്പൊയില്‍ തൊണ്ടിപ്പറമ്പത്ത് അശോകന് എന്ന ബാബുവിനാണ് (50) കടിയേറ്റത്. വ്യാഴാഴ്ച രാവിലെ ടൗണില്‍ യാത്രക്കാരനുമായി സംസാരിച്ചുകൊണ്ടിരിക്കെ പിന്നില്‍ നിന്നെത്തിയ നായ കടിച്ച് ഓടുകയായിരുന്നു. കാലിന് പരിക്കേറ്റ അശോകന് വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. വില്യാപ്പള്ളി ടൗണില്‍ തെരുവു നായ ശല്യം രൂക്ഷമാണ്. അധികൃതരുടെ ഭാഗത്ത് നിന്ന് ഫലപ്രദമായ ഇടപെടല്‍ ഇല്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
Tags : Nattuvishesham Local News Auto driver bitten street vendor