എൻ.എ. ഹനീഫ ഇടതുമുന്നണിയുടെ ആഹ്ലാദ പ്രകടനത്തിൽ.
മുല്ലശേരി: ഗ്രാമപഞ്ചായത്തിലെ ഒന്നാംവാർഡിൽ തോറ്റ യുഡിഎഫ് സ്ഥാനാർഥി എൽഡിഎഫ് വിജയാഘോഷപ്രകടനത്തിൽ പങ്കെടുത്തു.
യുഡിഎഫിൽ മുസ്ലീംലീഗ് സ്ഥാനാർഥിയായി മത്സരിച്ച എൻ.എ. ഹനീഫയാണ് ഇടതുമുന്നണിയുടെ ആഹ്ലാദപ്രകടനത്തിൽ പങ്കെടുത്തത്. ഒന്നാംവാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.ബി. സെയ്തു മുഹമ്മദാണ് 330 വോട്ടുനേടി വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥി പി.ബി. ഉസ്മാൻ 171 വോട്ടും യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച എൻ.എ. ഹനീഫയ്ക്ക് 149 വോട്ടുമാണ് ലഭിച്ചത്.
Tags : LDF victory celebration nattuvisesham local news.