വെള്ളറട: നെയ്യാറ്റിന്‍കര താലൂക്കിലെ മലയോര പ്രദേശമായ വെള്ളറട ഭാഗത്തേക്ക് കെഎസ്ആര്‍ടിസിയുടെ രാത്രികാല സർവീസുകൾ പുനഃരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നെയ്യാറ്റിന്‍കര, പാറശാല ഡിപ്പോകളില്‍നിന്നുള്ള രാത്രികാല സര്‍വീസുകള്‍ നിര്‍ത്തലാകിയത് തമിഴ്നാടുമായി അതിര്‍ത്തി പകിടുന്ന കൊല്ലയില്‍, കുന്നത്തുകാല്‍, വെള്ളറട, അമ്പൂരി പഞ്ചായത്ത് പ്രദേശത്തെ ജനങ്ങളെ സാരമായി ബാധിക്കുന്നതായി പരാതി ശക്തമായിട്ടുണ്ട്.
വൈകിവരുന്ന ട്രെയിന്‍ യാത്രക്കാരും ജോലിയുടെ ഭാഗമായി പതിവായും അല്ലാതെയും മറ്റു ജില്ലകളില്‍ നിന്നും ദീര്‍ഘദൂരയാത്ര കഴിഞ്ഞു വരുന്നവരും നെയ്യാറ്റിന്‍കരയില്‍ ഇറങ്ങി സ്ഥിരമായി സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാ ണ്. നെയ്യാറ്റിന്‍കരയില്‍ നിന്നും വെള്ളറടയിലേക്ക് ഏകദേശം 20 ഉം പാറശാലയില്‍ നിന്നും 15 ഉം കിലോമീറ്റര്‍ ദൂരമുണ്ട്. രാത്രി യാത്രയ്ക്കായി നല്ലൊരു തുക ചെലവാകേണ്ടി വരുന്നതു വിദ്യാര്‍ഥികൾക്കും തൊഴിലാളികൾക്കും സാധാരണകാർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്.
കോവിഡിന് മുന്‍പ് രാത്രി 10.05ന് നെയ്യാറ്റിന്‍കര നിന്നും വെള്ളറട വരെ ദിവസവും നടത്തിവന്ന രാത്രികാല സര്‍വീസ് നിര്‍ത്തലാക്കിയിട്ട് കാലങ്ങളാ യി. ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും നിരവധി തവണ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇതിന് പരിഹാരമായില്ല.
നെയ്യാറ്റിന്‍കര താലൂക്കിലെ മലയോര മേഖലയിലെ ജനങ്ങള്‍ ബഹുഭൂരിപക്ഷപേരും ഇന്നും യാത്രകള്‍ക്കായി കെഎസ്ആര്‍ടിസി ബസിനെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. വെള്ളറട ഡിപ്പോയില്‍നിന്നും രാത്രി ഏഴിനു പുറപ്പെട്ട് തമ്പാനൂര്‍ സെന്‍ട്രലിൽ നിന്നും രാത്രി ഒന്പതിനു തിരിച്ചു നെയ്യാറ്റിന്‍കര വഴി വെള്ളറടയി ലേ ക്കു മടങ്ങുന്ന രീതിയില്‍ ഒരു സര്‍വീസെങ്കിലും പുനഃക്രമികരിച്ചാൽ കുറച്ച് ആശ്വാസമാകും.
നിര്ത്തിലാകിയ രാത്രികാല സര്‍വീസുകള്‍ പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി സി.പി. ജോണിനെ നേരില്‍ കണ്ടു പൊതുപ്രവര്ത്തകന് റോബിന് പ്ലാവിള നിവേദനം നല്കി. ഇത് സംബന്ധിച്ചു കോണ്‍ഗ്രസ് കുന്നത്തുകാല്‍ മണ്ഡലം കമ്മിറ്റിയും മന്ത്രിക്കു നിവേദനം നല്‍കിയിട്ടുണ്ട്.
Tags : Local News Nattuvishesham Thiruvananthapuram