കണ്ണങ്ങാട്ട് റോഡ് സഞ്ചാരയോഗ്യമാക്കണമന്നാവശ്യപ്പെട്ട് കൊച്ചി രൂപത ഗ്രെയ്സ് കപ്പിൾസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തുന്നു.
ഇടക്കൊച്ചി : താറുമാറായിക്കിടക്കുന്ന ഇടക്കൊച്ചി-കണ്ണങ്ങാട്ട് റോഡ് ഉടൻ നന്നാക്കി സഞ്ചാരയോഗ്യമാക്കണ്ണമെന്നാവശ്യപ്പെട്ട് കൊച്ചി രൂപത ഗ്രെയ്സ് കപ്പിൾസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലി നടത്തി.
കൊച്ചി, ആലപ്പുഴ ഭാഗത്തേക്ക് നൂറിലേറെ ഹെവി വാഹനങ്ങൾ നിത്യേന സർവീസ് നടത്തുന്ന ഇവിടെ പാലത്തിന്റെ ഇറക്ക് ഭാഗവും കലുങ്ക് ഭാഗവും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ആൽഫ പാസ്റ്ററൽ സെന്ററിൽ നിന്നാരംഭിച്ച തിരികത്തിച്ചു പിടിച്ച റാലി റെനീഷ് ഉദ്ഘാടനം ചെയ്തു. ഓമന, ഷാജി റോസ്ബീന, ജോസഫ്, റോസിലി, ഡോ. ജോർജ്, ഫ്രാങ്ക്ളിൻ, ട്രീസ, ടോയ്, ലിസി, ആൽബി, ചിന്ന എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Road