x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​വ​ഗി​രി കോ​ള​ജി​നെ ഡ്ര​ഗ് ഫ്രീ ​ കാ​മ്പ​സാ​യി പ്ര​ഖ്യാ​പി​ച്ചു

വെബ് ഡെസ്ക്
Published: September 27, 2026 01:36 AM IST | Updated: September 27, 2026 01:36 AM IST

ോദേ​വ​ഗി​രി കോ​ള​ജി​നെ ഡ്ര​ഗ് ഫ്രീ ​കാ​മ്പ​സാ​യി ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വോ​ളി​ബോ​ൾ താ​രം കി​ഷോ​ർ കു​മാ​ർ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ബി​ജു ജോ​സ​ഫി​ന് ഫ​ല​കം ന​ൽ​കി പ്ര​ഖ്യാ​പി​ക്കു​ന്നു.

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പ് കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​നെ ഡ്ര​ഗ് ഫ്രീ ​കാ​മ്പ​സാ​യി പ്ര​ഖ്യാ​പി​ച്ചു.

എ​ക്സൈ​സ് വ​കു​പ്പ് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വോ​ളി​ബോ​ൾ താ​ര​വും കോ​ച്ചു​മാ​യ കി​ഷോ​ർ കു​മാ​റാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ആ​ധു​നി​ക ജീ​വി​ത​ത്തി​ൽ ന​ല്ല ബ​ന്ധ​ങ്ങ​ൾ കു​റ​യു​ന്ന​താ​ണ് ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന് കാ​ര​ണ​മെ​ന്ന് കി​ഷോ​ർ കു​മാ​ർ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ കോ​ഴി​ക്കോ​ട് ഡ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ ജി​മ്മി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ബി​ജു ജോ​സ​ഫ്, കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സി. എ​ക്സൈ​സ് ക​മ്മി​ഷ​ണ​റും വി​മു​ക്തി മി​ഷ​ൻ ജി​ല്ലാ മാ​നേ​ജ​രു​മാ​യ പി.​എ​ൽ. ബി​നു​കു​മാ​ർ, കോ​ള​ജ് ആ​ൻ​ഡി ഡ്ര​ഗ് സെ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​സൗ​മ്യ വ​ർ​ഗീ​സ്, കോ​ഴി​ക്കോ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ പ്ര​ജി​ത്, വി​മു​ക്തി മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​ടി.​വി. ജി​തേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ക്സെ​സ് വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല പ്ര​സം​ഗ​മ​ത്സ​രം "യു​വ​ശ​ബ്‌​ദം 2026' ൽ ​ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ ദേ​വ​ഗി​രി കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ എം​എ ഇ​ക്ക​ണോ​മി​ക്‌​സ് വി​ദ്യാ​ർ​ഥി​നി വി.​എ. ആ​ൻ​സി​യെ ച​ട​ങ്ങി​ൽ അ​ഭി​ന​ന്ദി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Devagiri College

Recent News

Corehub Up