മലന്പുഴ: ബ്ലോക്ക് പഞ്ചായത്തിന്റെ 2020- 25 വികസനരേഖ മലന്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് പ്രകാശനം ചെയ്തു. ഭരണസമിതി അംഗങ്ങളെ പരിപാടിയിൽ ആദരിച്ചു.
മലന്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ. ഇന്ദിരയുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ, മലന്പുഴ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ശോഭന, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേസണ് കോമളം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് കാഞ്ചന, ബിഡിഒ കെ. കാഞ്ചന, ഹെഡ് ക്ലാർക്ക് പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് മെംബർമാർ, ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.