ചങ്ങനാശേരി: അതിരൂപതാ കോര്‍പറേറ്റ് മാനേജ്മെന്റ് സ്കൂളുകളിലെ 2025-26 അധ്യയനവര്‍ഷത്തെ മികച്ച സ്കൂളുകളെയും മികച്ച അധ്യാപകരെയും ആദരിക്കുന്ന ഡിഡാസ്കോ 2കെ26 അധ്യാപക സംഗമം നാളെ രാവിലെ 10ന് എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും.
അതിരൂപതാ വികാരി ജനറാള്‍ മോണ്‍. സ്കറിയ കന്യാകോണില്‍ അധ്യക്ഷത വഹിക്കും. വിനു ജോബ് എംഎല്‍എ അനുമോദനപ്രസംഗം നടത്തും. കോര്‍പറേറ്റ് മാനേജര്‍ ഫാ. ഡോ. ആന്റണി മൂലയില്‍ അവാര്‍ഡ് ജേതാക്കളെയും മികച്ച വിദ്യാലയങ്ങളെയും പരിചയപ്പെടുത്തും.
കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് അതിരൂപതാ ഡയറക്ടര്‍ ഫാ. സെബു ജോണ്സണ് ചാലയ്ക്കൽ, 2025-26 അധ്യയന വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ശ്രേഷ്ഠവിദ്യാലയ പുരസ്കാരം കരസ്ഥമാക്കിയ നെടുങ്ങാടപ്പള്ളി സെന്റ് ഫിലോമിനാസ് യുപി സ്കൂള്‍ ഹെഡ്മിസ്ട്രസ് ത്രേസ്യാമ്മ ജോര്‍ജ്, അവാര്‍ഡ് ജേതാക്കളായവരുടെ പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിക്കും. കോര്‍പറേറ്റ് മാനേജ്മെന്റ് ബര്‍സാര്‍ ഫാ. സിറിയക് പഴയമഠം, അതിരൂപതാ ടീച്ചേഴ്സ് ഗില്‍ഡ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം വഹിക്കും.
Tags : Nattuvishesham Districtnews Deepikanews Meet Tomorrow