x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​രു​തു​രാ അ​പ​ക​ട​ങ്ങ​ൾ; ക​ണ്ണ​ട​ച്ച് അ​ധി​കൃ​ത​ർ

വെബ് ഡെസ്ക്
Published: August 3, 2026 11:30 PM IST | Updated: August 3, 2026 11:30 PM IST

മു​ണ്ടൂ​രി​ലെ കു​പ്പി​ക്ക​ഴു​ത്തി​ൽ കാ​ർ പോ​സ്റ്റി​ൽ ഇ​ടി​ച്ച​പ്പോ​ൾ.

മു​ണ്ടൂ​ർ: തൃ​ശൂ​ർ- കു​റ്റി​പ്പു​റം സം​സ്ഥാ​ന​പാ​ത​യി​ൽ മു​ണ്ടൂ​ർ കു​പ്പി​ക്ക​ഴു​ത്തി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വ്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 6.45ന് ​കു​ന്നം​കു​ളം ഭാ​ഗ​ത്തു​നി​ന്ന് തൃ​ശൂ​രി​ലേ​ക്കു​പോ​യ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ടു പോ​സ്റ്റി​ലി​ടി​ച്ചു. ആ​ള​പാ​യ​മി​ല്ലെ​ങ്കി​ലും കാ​റി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. തൊ​ട്ടു​പി​ന്നി​ൽ​വ​ന്ന മ​റ്റൊ​രു കാ​റും നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ച്ചു. അ​ൽ​പ​സ​മ​യം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

വീ​തി​ക്കു​റ​വും അ​ശാ​സ്ത്രീ​യ​മാ​യ ഡി​വൈ​ഡ​ർ നി​ർ​മാ​ണ​വു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണം. മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് പൊ​ളി​ച്ചു​മാ​റ്റി​യ കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കാ​നോ ഉ​യ​ര​വ്യ​ത്യാ​സ​മു​ള്ള വ​ശ​ങ്ങ​ൾ നി​ക​ത്താ​നോ ത​യാ​റാ​യി​ട്ടി​ല്ല. പാ​ത​യോ​ര​ത്തെ പു​ൽ​ക്കാ​ടു​ക​ൾ ഡ്രൈ​വ​റു​ടെ കാ​ഴ്ച മ​റ​യ്ക്കും.

മു​ന്പ് ഇ​തേ സ്ഥ​ല​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ച് ഡി​വൈ​ഡ​റി​ലെ ലൈ​റ്റ് ത​ക​ർ​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ കി​ട​ന്നാ​ൽ മ​റ്റു​വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ ക​ഴി​യി​ല്ല. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഡി​വൈ​ഡ​റി​ന് മു​ക​ളി​ലൂ​ടെ ഓ​ടി​ച്ചു​ക​യ​റ്റി​യാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​ത്. അ​പ​ക​ട​ക്കെ​ണി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Nattuvishesham District News Disasters rampant

Recent News

Corehub Up