x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ക​സ​ന​ത്തി​ന് നൂ​ത​ന പ​ദ്ധ​തി​ക​ള്‍ തേ​ടി ജി​ല്ലാ വി​ക​സ​ന സ​മി​തി

വെബ് ഡെസ്ക്
Published: September 27, 2026 01:58 AM IST | Updated: September 27, 2026 01:58 AM IST

ക​ള​ക്‌ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ നി​ന്ന്.

പ്ര​വൃ​ത്തി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ നി​ര്‍​ദേ​ശം

കോ​ഴി​ക്കോ​ട്: ജ​ന​ങ്ങ​ള്‍​ക്ക് പ​ര​മാ​വ​ധി പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി നൂ​ത​ന ആ​ശ​യ​ങ്ങ​ളും പു​തി​യ പ​ദ്ധ​തി നി​ര്‍​ദേ​ശ​ങ്ങ​ളും സ​മ​ര്‍​പ്പി​ക്കാ​ന്‍ വ​കു​പ്പു​മേ​ധാ​വി​ക​ളോ​ട് ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​ള​ക‌്ടറേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ജി​ല്ലാ ക​ള​ക‌്ടര്‍ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് നി​ര്‍​ദേ​ശം ഉ​യ​ര്‍​ന്ന​ത്.

വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കാ​വു​ന്ന പ്രാ​യോ​ഗി​ക പ​ദ്ധ​തി​ക​ള്‍ വേ​ഗ​ത്തി​ല്‍ ത​യാ​റാ​ക്കി സ​മ​ര്‍​പ്പി​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ക​ള​ക‌്ടര്‍ നി​ര്‍​ദേ​ശി​ച്ചു. 2020ല്‍ ​ആ​രം​ഭി​ച്ച പെ​രി​ഞ്ചേ​രി​ക്ക​ട​വ് റ​ഗു​ലേ​റ്റ​ര്‍ കം ​ബ്രി​ഡ്ജി​ന്‍റെ നി​ര്‍​മാ​ണം വൈ​കു​ന്ന​ത് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഉ​പ്പു​വെ​ള്ളം ക​യ​റാ​ന്‍ ഇ​ട​യാ​ക്കു​ന്നു​വെ​ന്ന് പാ​റ​ക്ക​ല്‍ അ​ബ്ദു​ള്ള എം​എ​ല്‍​എ ചൂ​ണ്ടി​ക്കാ​ട്ടി.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നും വ​ട​ക​ര മേ​ഖ​ല​യി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തെ​പോ​ലും ഇ​ത് ബാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​തി​നു​പു​റ​മെ ലോ​ക​നാ​ര്‍​ക്കാ​വ് മ്യൂ​സി​യം നി​ര്‍​മാ​ണ​ത്തി​ലെ മ​ന്ദ​ഗ​തി പ​രി​ഹ​രി​ക്കാ​നും കു​റ്റ്യാ​ടി ബൈ​പാ​സ് പ്ര​വൃ​ത്തി​ക​ള്‍ ത​ട​സ​മി​ല്ലാ​തെ വേ​ഗ​ത്തി​ലാ​ക്കാ​നും യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​മു​യ​ര്‍​ന്നു.

വ​ട​ക​ര ഭാ​ഗ​ത്തെ ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണം യാ​ത്ര​ക്കാ​ര്‍​ക്ക് വെ​ല്ലു​വി​ളി​യാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ത​ക​ര്‍​ന്ന സ​ര്‍​വീ​സ് റോ​ഡു​ക​ള്‍ പോ​ലും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​ത് ജ​ന​ങ്ങ​ള്‍​ക്ക് ക​ടു​ത്ത ദു​രി​ത​മു​ണ്ടാ​ക്കു​ന്നു​വെ​ന്നും കെ.​കെ. ര​മ എം​എ​ല്‍​എ പ​റ​ഞ്ഞു. ത​ല​ശേ​രി ഹെ​റി​റ്റേ​ജ് പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യ താ​ഴെ അ​ങ്ങാ​ടി​യി​ലെ പ്ര​വൃ​ത്തി​ക​ള്‍ പു​ന​രാ​രം​ഭി​ച്ച് ഒ​ക്ടോ​ബ​ര്‍ പ​കു​തി​യോ​ടെ പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.

പേ​രാ​മ്പ്ര മ​ണ്ഡ​ല​ത്തി​ലെ നൊ​ച്ചാ​ട്, ച​ക്കി​ട്ട​പ്പാ​റ, ചെ​മ്പ​നോ​ട, ച​ങ്ങ​രോ​ത്ത് വി​ല്ലേ​ജു​ക​ളി​ലെ പ​ട്ട​യ വി​ത​ര​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് ഫാ​ത്തി​മ ത​ഹ്‌​ലി​യ എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.

ഗ​തി​മാ​റി ഒ​ഴു​കു​ന്ന ക​ട​ന്ത​പ്പു​ഴ​യു​ടെ ഓ​ര​ത്ത് താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി​ക​ളു​ടെ പു​രോ​ഗ​തി​യും, പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സി​കെ​ജി കോ​ള​ജ് ഭൂ​മി കൈ​മാ​റു​ന്ന ന​ട​പ​ടി​ക​ളും യോ​ഗ​ത്തി​ല്‍ വി​ശ​ദ​മാ​യി വി​ല​യി​രു​ത്തി.

വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ പ​ദ്ധ​തി വി​നി​യോ​ഗ​വും ന​വ​കേ​ര​ള സ​ദ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി പ്ര​വൃ​ത്തി​ക​ളു​ടെ പു​രോ​ഗ​തി​യും യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു. എ​ഡി​എം കെ. ​ഷ​റീ​ന, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫി​സ​ര്‍ പി.​ആ​ര്‍. ര​ത്‌​നേ​ഷ്, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Committee

Recent News

Corehub Up