18ാം തവണയും ചാമ്പ്യന്മാരായ ഐഡിയല്‍ കടകശേരി ടീം.
തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാലാ സിന്തറ്റിക് ട്രാക്കില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന 56-ാമത് ജില്ലാ ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ പതിനെട്ടാം തവണയും ഐഡിയല്‍ കടകശേരി ഓവറോള്‍ ചാമ്പ്യന്മാര്. 55 സ്വര്‍ണവും 41 വെള്ളിയും 37 വെങ്കലവും അടക്കം 853.5 പോയിന്റുമായാണ് ഐഡിയല്‍ ഒന്നാമതെത്തിയത്. 12സ്വര്‍ണവും 16 വെള്ളിയും 15 വെങ്കലവുമായി 292 പോയിന്റ്് നേടിയ സിഎച്ച്എംഎച്ച്എസ്എസ് പൂക്കൊളത്തൂരിനാണ് രണ്ടാം സ്ഥാനം. 16സ്വര്‍ണവും 15 വെള്ളിയും 12 വെങ്കലവും അടക്കം 284 പോയിന്റുമായി റിയല്‍ റണ്ണേഴ്സ് പുത്തനത്താണി മൂന്നാമതുമെത്തി.
177 പോയിന്റുമായി അരീക്കോട് സുല്ലമുസലാം സയന്‍സ് കോളജിനാണ് നാലാം സ്ഥാനം. 116 പോയിന്റുമായി കല്ലിങ്ങല്‍പറമ്പ് എംഎസ്എംഎച്ച്എസ്എസ് അഞ്ചാം സ്ഥാനത്തുമെത്തി.
സമാപന ചടങ്ങില്‍ ജില്ലാ അത്ലറ്റിക് അസോസിയേഷന് പ്രസിഡന്റ് മജീദ് ഐഡിയല്‍ സമ്മാന ദാനം നിര്‍വഹിച്ചു. കിഡ്സ് അത്ലറ്റിക്സ് സംസ്ഥാന ചെയര്മാന് കെ.കെ. രവീന്ദ്രന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാഫി അമ്മായത്ത് , അബ്ദുല്‍ കാദര്‍ ബാപ്പു, ഷുക്കൂര്‍ ഇല്ലത്ത്, സൈഫ് സായിദ്, അജയ് രാജ്, മുനീര്‍ മേമന, പ്രവീണ്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.