x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ​ത​ല ല​ഹ​രി​വി​രു​ദ്ധ പ്ര​സം​ഗ മ​ത്സ​രം 24ന് ​ഡ​ബ്ല്യു​എം​ഒ കോ​ള​ജി​ൽ

വെബ് ഡെസ്ക്
Published: September 22, 2026 01:22 AM IST | Updated: September 22, 2026 01:22 AM IST

മു​ട്ടി​ൽ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 100ദി​ന ക​ർ​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​നും കാ​ന്പ​സു​ക​ളി​ൽ ബോ​ധ​വ​ത്ക​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി എ​ക്സൈ​സ് വ​കു​പ്പ് വി​മു​ക്തി മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന "യു​വ​ശ​ബ്ദം 2026’ ജി​ല്ലാ​ത​ല ല​ഹ​ര​വി​രു​ദ്ധ പ്ര​സം​ഗ മ​ത്സ​രം 24ന് ​ന​ട​ക്കും.

മു​ട്ടി​ൽ ഡ​ബ്ല്യു​എം​ഒ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലാ​ണ് മ​ത്സ​രം. കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കോ​ള​ജ് ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ത​ൽ​സ​മ​യ പ്ര​സം​ഗ രീ​തി​യി​ൽ മ​ല​യാ​ള​ത്തി​ലാ​ണ് മ​ത്സ​രം. അ​ഞ്ച് മി​നി​റ്റാ​ണ് പ്ര​സം​ഗ​ത്തി​നു​ള്ള സ​മ​യം.

വേ​ദി​യി​ൽ ന​ൽ​കു​ന്ന ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന വി​ഷ​യ​ങ്ങ​ളി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റെ​ടു​പ്പി​ല്ലാ​തെ പ്ര​സം​ഗി​ക്കേ​ണ്ട​ത്. ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന വി​ജ​യി​ക​ൾ​ക്ക് യ​ഥാ​ക്ര​മം 5000, 3000, 2000 രൂ​പ കാ​ഷ് പ്രൈ​സും "മ​യ​ങ്ങി​ല്ല കേ​ര​ളം’ ലോ​ഗോ പ​തി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​ന​മാ​യി ന​ൽ​കും. ജി​ല്ലാ​ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന വി​ജ​യി​യെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കും. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പ്ര​സ്തു​ത വി​ദ്യാ​ർ​ഥി​യെ പ്ര​തി​നി​ധി​യാ​യി പ​ങ്കെ​ടു​പ്പി​ക്കു​ന്ന​താ​യി സാ​ക്ഷ്യ​പ്പെ​ടു​ത്തി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ/​സ്ഥാ​പ​ന മേ​ധാ​വി ന​ൽ​കു​ന്ന സാ​ക്ഷ്യ​പ​ത്ര​വും നി​ർ​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക്കേ​ണ്ട​താ​ണെ​ന്ന് അ​ധി​കൃ​ത​ർ​അ​റി​യി​ച്ചു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് വി​ശി​ഷ്ടാ​തി​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ പ്ര​ഭാ​ഷ​ണ​വും ന​ട​ക്കും.

Tags : Nattuvishesham Districtnews Deepikanews District-level anti

Recent News

Corehub Up