കാസര്‍ഗോഡ്: വിവിധ ബാങ്കുകളില്‍ അവകാശവാദം ഉന്നയിക്കപ്പെടാതെ കിടക്കുന്ന പണം തിരിച്ചെടുക്കാന്‍ അവസരമൊരുക്കി യുവര്‍ മണി യുവര്‍ റൈറ്റ് എന്ന പേരില്‍ ദേശീയതലത്തില്‍ കാമ്പയിന് നടക്കുമ്പോള്‍ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് ജില്ലയിലും ഡെഫ് കാമ്പയിന് മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു.
29നു കാസര്‍ഗോഡ് ബാങ്ക് റോഡില്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപത്തെ കേരള ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30 മുതല്‍ ഒന്നുവരെയാണ് അദലത്ത്. അവകാശവാദം ഉന്നയിക്കപ്പെടാതെ കിടക്കുന്ന നിക്ഷേപങ്ങള്‍ കണ്ടെത്താന്‍ പൊതുജനങ്ങളെ സഹായിക്കുക, തിരിച്ചെടുക്കല്‍ നടപടിക്രമങ്ങളെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശം നല്‍കുക, ബാധകമായ പലിശയോടെ നിയമാനുസൃതമായ അവകാശവാദങ്ങള്‍ തീര്‍പ്പാക്കുക എന്നിവയാണ് അദാലത്തിന്റെ ലക്ഷ്യം.
ക്യാമ്പില്‍ വിവിധ ബാങ്കുകളുടെയും ബാങ്കുകളുടെയും ഇന്‍ഷ്വറന്‍സ് കമ്പനികളുടെയും മ്യൂചൽ ഫണ്ട് സ്ഥാപനങ്ങളുടെയും പെന്ന് ഫണ്ടുകളുടെയും നേതൃത്വത്തില്‍ സാമ്പത്തിക സാക്ഷരതകേന്ദ്രങ്ങള് പ്രവര്‍ത്തിക്കുന്നതാണ്. പങ്കെടുക്കുന്നവര്‍ കെവൈസി രേഖകള്‍ സഹിതം ഹാജരാകണം.
Tags : Court to recover nattuvishesham local news.