x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ടെ​ണ്ണ​ലി​ന് ജി​ല്ല സ​ജ്ജം: ക​ള​ക്ട​ര്‍


Published: May 4, 2026 12:19 AM IST | Updated: May 4, 2026 12:19 AM IST

കാ​സ​ര്‍​ഗോ​ഡ്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ലി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും ജി​ല്ല​യി​ലെ അ​ഞ്ചു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും പൂ​ര്‍​ത്തി​യാ​യ​താ​യി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍ പ​റ​ഞ്ഞു.

കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജി​ലെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മൂ​ന്നു നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ര​ണ്ടു നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും ഇ​വി​എം സ്‌​ട്രോം​ഗ് റൂ​മു​ക​ള്‍ രാ​വി​ലെ ഏ​ഴി​നു തു​റ​ക്കു​ന്ന​താ​ണ്. പോ​സ്റ്റ​ല്‍ ബാ​ല​റ്റ് സ്‌​ട്രോം​ഗ് റൂം ​രാ​വി​ലെ ആ​റി​ന് തു​റ​ക്കും.

ജി​ല്ല​യി​ല്‍ സു​താ​ര്യ​വും സ​മാ​ധാ​ന​പ​ര​വു​മാ​യി വോ​ട്ടെ​ണ്ണ​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ന് എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. വോ​ട്ടെ​ണ്ണ​ലി​ന് ശേ​ഷ​മു​ള്ള ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​ത്ത വി​ധ​ത്തി​ല്‍ പെ​രു​മാ​റു​ക​യും ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി പോ​ലീ​സി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പ​ട​ക്ക വി​ല്പ​ന​ശാ​ല​ക​ള്‍
ഇ​ന്നു തു​റ​ക്ക​രു​ത്

വോ​ട്ടെ​ണ്ണ​ല്‍ ദി​വ​സ​ത്തെ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്നു ജി​ല്ല​യി​ലെ പ​ട​ക്ക വി​ല്പ​ന​ശാ​ല​ക​ള്‍, ക​ട​ക​ള്‍ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. നി​രോ​ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.

 

Tags : District ready nattuvishesham local news

Recent News

Corehub Up