കണ്ണാറ ജെയ് ക്രിസ്റ്റോ സദൻ സ്പെഷൽ സ്കൂളും ക്ലെയർജ്യോതി ഇഎംഎൽപി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണത്തിൽ നിന്ന്.
തൃശൂർ: കണ്ണാറ ജെയ് ക്രിസ്റ്റോ സദൻ സ്പെഷൽ സ്കൂളും ക്ലെയർ ജ്യോതി ഇഎംഎൽപി സ്കൂ ളും സംയുക്തമായി ഡോക്ടേഴ്സ് ദിനാചരണവും ആദരവും സംഘടിപ്പിച്ചു.
ഹോമിയോപ്പതി ഡോക്ടറും സ്കൂൾ ലോക്കൽ മാനേജരുമായ സിസ്റ്റർ ഡോ. സജിത്ര, സിസ്റ്റർ ഡോ. ഡെൻസി എന്നിവരെയാണ് ആദരിച്ചത്. ജെയ് ക്രിസ്റ്റോ സദൻ പ്രിൻസിപ്പൽ സിസ്റ്റർ അനീഷ, ക്ലെയർജ്യോതി എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷൈല തെരേസ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District news