x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടി​വെ​ള്ള​ടാ​ങ്കി​ൽ നാ​യ​യു​ടെ ജ​ഡം: ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ ഭീ​തി​യി​ൽ


Published: June 5, 2026 07:40 AM IST | Updated: June 5, 2026 07:40 AM IST

പാ​ല​ക്കാ​ട്: ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്തി​ലെ കൊ​ല്ല​ങ്കോ​ട്ടു​പ​റ​ന്പി​ൽ പൊ​തു​കു​ടി​വെ​ള്ള ടാ​ങ്കി​ൽ അ​ഴു​കി​യ നി​ല​യി​ൽ നാ​യ​യു​ടെ ജ​ഡം ക​ണ്ടെ​ത്തി. ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന ടാ​ങ്കി​ലാ​ണ് ജ​ഡം ക​ണ്ടെ​ത്തി​യ​ത്.

നാ​യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മ​നഃ​പൂ​ർ​വം ടാ​ങ്കി​ൽ ത​ള്ളി​യ​താ​ണെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ടാ​ങ്കി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് വെ​ള്ള​ത്തി​നു അ​സ്വാ​ഭാ​വി​ക​മാ​യ രു​ചി​വ്യ​ത്യാ​സ​വും രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധ​വും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്ന് ടാ​ങ്ക് തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പൂ​ർ​ണ​മാ​യും അ​ഴു​കി​യ നി​ല​യി​ൽ നാ​യ​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്.

പ​ക​ർ​ച്ച​വ്യാ​ധി​ക​ളോ മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളോ ഉ​ണ്ടാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കു​ടി​വെ​ള്ള​ടാ​ങ്ക് അ​ടി​യ​ന്ത​ര​മാ​യി ശു​ചീ​ക​രി​ക്കു​ന്ന​തി​നും വെ​ള്ള​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : nattu vishesham Dog's body found i drinking water

Recent News

Corehub Up