ഡോ. ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പത്തനംതിട്ട ജില്ലയുടെയും സോണിന്റെയും ആഭിമുഖ്യത്തില്‍ ഗുരുവന്ദനം 2026 അധ്യാപക ദിനാചരണവും അധ്യാപകരെ ആദരിക്കുന്ന സമ്മേളനവും നടന്നു.
പത്തനംതിട്ട പ്രകാശധാര ഡിഫറന്റലിഎബിള്ഡ് സ്കൂളില്‍ നടന്ന സമ്മേളനം ഓര്‍ത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനാധിപന്‍ അഡോ. ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പ്രകാശധാര സ്കൂളിലെ അധ്യാപകരെ മെത്രാപ്പോലീത്ത പൊന്നാട അണിച്ച് ആദരിച്ചു.
കെസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജോണ്സന് കല്ലിട്ടതില്‍ കോര്‍ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെസിസി ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് മുഖ്യ പ്രഭാഷണം നടത്തി. ഏബ്രഹാം ഇഞ്ചക്കലോടി കോര്‍ എപ്പിസ്കോപ്പ, ഫാ. ബിജു മാത്യു, റവ എം സി സാമുവേൽ, ഫാ. ബെന്യാമിന് ശങ്കരത്തിൽ, റവ. ഷാജി കെ. ജോര്‍ജ്, ഫ.എബി ടി. സാമുവേൽ, ഫാ. റോയി സൈമൺ, ഫാ. ഗ്രിഗറി വര്‍ഗീസ്, ഫാ. ഷൈജു കുര്യൻ, ഫാ. അബിമോന്‍, ഡോ. കെ. മാത്യു, ജില്ലാ സെക്രട്ടറി അനീഷ് തോമസ്, ഡെന്നീസ് സാംസണ്, അനി കിഴക്കുപുറം, മാത്യു പി. വര്‍ഗീസ്, ബാബു വെണ്മേലി, ഡെയിസി ഷാജന്, ലിഡ ഗ്രീഗറി ജോബി, ബെന്നി, റിബാ ഷിജു എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews