ഡോ. സജ്ന ജലീൽ, ഡോ. ഹരി ലക്ഷ്മീന്ദ്ര കുമാർ
കോട്ടയം: എംജി സര്വകലാശാലാ സ്കൂള് ഓഫ് പെഡഗോഗിക്കല് സയന്സസ് മേധാവിയായ ഡോ. സജ്ന ജലീലിന് പരീക്ഷാ കണ്ട്രോളറുടെ പൂര്ണ അധിക ചുമതല. ഇന്നലെ നടന്ന സിന്ഡിക്കറ്റ് മീറ്റിംഗിലാണ് തീരുമാനം. സ്കൂള് ഓഫ് ഗാന്ധിയന് തോട്ട് ആന്ഡ് ഡെവലപ്മെന്റ് സ്റ്റഡീസിലെ അസോസിയേറ്റ് പ്രഫസറായ ഡോ. സി. ആര്. ഹരിലക്ഷ്മീന്ദ്ര കുമാറിനെ ഡയറക്ടര് ഓഫ് കോളജ് ഡെവലപ്മെന്റ് കൗണ്സിലായും നിയമിച്ചു.
ഡോ. സജ്ന ജലീല് നാഷണല് അസസ്മെന്റ് ആന്ഡ് അക്രഡിറ്റേഷന് കൗണ്സില് പരിശോധകയും യുപിഎസ്സി ഉപദേഷ്ടാവുമാണ്. ഡയറക്ടര് ഓഫ് കോളജ് ഡെവലപ്മെന്റ് കൗണ്സിലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡോ. സി. ആര്. ഹരിലക്ഷ്മീന്ദ്ര കുമാര് സെന്റര് ഫോര് യോഗ ആൻഡ് നാച്ചുറോപ്പതിയുടെ ഓണററി ഡയറക്ടറാണ്. സര്വകലാശാലാ സെനറ്റ് മെംബറായും ബോഡ് ഓഫ് സ്റ്റഡീസ് അംഗമായും പ്രവര്ത്തിച്ചിട്ടുണ്ട്.