x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​ത്ര​ര​ച​നാ മ​ത്സ​രം


Published: November 26, 2025 10:05 PM IST | Updated: November 26, 2025 10:05 PM IST

കൊ​ഴു​വ​നാ​ല്‍ ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സെ​ന്‍റ് ജോ​ണ്‍ നെ​പും​സ്യാ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ലോ​ക​സ​മാ​ധാ​ന​ത്തി​നാ​യി ഒ​രു​മ​യി​ല്‍ ഒ​ന്നാ​യി എ​ന്ന സ​ന്ദേ​ശം

കൊ​ഴു​വ​നാ​ല്‍: ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കൊ​ഴു​വ​നാ​ൽ സെ​ന്‍റ് ജോ​ണ്‍ നെ​പും​സ്യാ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ലോ​ക​സ​മാ​ധാ​ന​ത്തി​നാ​യി ഒ​രു​മ​യി​ല്‍ ഒ​ന്നാ​യി എ​ന്ന സ​ന്ദേ​ശം ന​ൽ​കു​ന്ന​തി​നാ​യി ചി​ത്ര​ര​ച​നാ​മ​ത്സ​രം ന​ട​ത്തി. ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് രാ​ജു ഏ​ബ്ര​ഹാം മ​ണി​യ​ങ്ങാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ഡി​സ്ട്രി​ക്‌​ട് ചീ​ഫ് പ്രോ​ജ​ക്‌​ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​ബി പ്ലാ​ത്തോ​ട്ടം മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബു തെ​ക്കേ​മ​റ്റം, ഹെ​ഡ്മാ​സ്റ്റ​ര്‍ സോ​ണി തോ​മ​സ്, ക്ല​ബ് സെ​ക്ര​ട്ട​റി ഗോ​പു ജ​ഗ​ന്നി​വാ​സ്, ഡോ. ​ഹ​രി​ദാ​സ് രാ​മ​നി​ല​യം, കു​ഞ്ഞു​മോ​ന്‍ പു​തി​യാ​ത്ത്, മി​നി​മോ​ള്‍ ജേ​ക്ക​ബ്, ജ​സ്റ്റി​ന്‍ ജോ​സ​ഫ്, ബി​ബി​ന്‍ മാ​ത്യു, അ​ന്നു ജോ​ര്‍​ജ് , ജ​സ്റ്റി​ന്‍ ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ല്‍ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ള്‍​ക്കു പ്ര​ത്യേ​ക സ​മ്മാ​നങ്ങ​ളും പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കി. കു​ട്ടി​ക​ള്‍ സ​മാ​ധാ​ന​വ​ക്താ​ക്ക​ള്‍ എ​ന്ന ആ​ശ​യം കു​ട്ടി​ക​ളി​ല്‍ ഉ​ദ്‌​ബോ​ധി​പ്പി​ക്കു​വാ​ന്‍ അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ല്‍ നൂ​റി​ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

Tags : Drawing competition nattuvisesham local news

Recent News

Corehub Up