x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ഡ് ഷെ​ഡിം​ഗ്: പാ​​​ളി​​​ച്ച​​​യു​​​ണ്ടെ​​​ങ്കി​​​ൽ പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി

വെബ്ഡെസ്ക്
Published: July 22, 2026 11:49 PM IST | Updated: July 22, 2026 11:49 PM IST

മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി​​​യെ തു​​​ട​​​ർ​​​ന്നു​​​ള്ള ലോ​​​ഡ് ഷെ​​​ഡിം​​​ഗും പ​​​വ​​​ർ​​​ക​​​ട്ടും മു​​​ൻ​​​കൂ​​​ട്ടി ജ​​​ന​​​ങ്ങ​​​ളെ അ​​​റി​​​യി​​​ക്കു​​​ന്ന​​​തി​​​ൽ വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡി​​​ന് പാ​​​ളി​​​ച്ച​​​യു​​​ണ്ടെ​​​ങ്കി​​​ൽ ഇ​​​ക്കാ​​​ര്യം പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

ഉ​​​മ്മ​​​ൻ ചാ​​​ണ്ടി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് 25 വ​​​ർ​​​ഷ​​​ത്തേ​​​ക്ക് യൂ​​​ണി​​​റ്റി​​​ന് 4.29 രൂ​​​പ നി​​​ര​​​ക്കി​​​ൽ വൈ​​​ദ്യു​​​തി വാ​​​ങ്ങാ​​​നു​​​ള്ള ഉ​​​ണ്ടാ​​​ക്കി​​​യ ദീ​​​ർ​​​ഘ​​​കാ​​​ല ക​​​രാ​​​ർ ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് റ​​​ദ്ദാ​​​ക്കി​​​യ​​​താ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ക​​​രാ​​​റി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ട് എ​​​ട്ടു​​​വ​​​ർ​​​ഷ​​​ത്തി​​​നു ശേ​​​ഷം സി​​​പി​​​എം നേ​​​താ​​​വ് വൈ​​​ദ്യു​​​തി റ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​നി​​​ൽ ഇ​​​രി​​​ക്കേ​​​യാ​​​ണ് ദീ​​​ർ​​​ഘ​​​കാ​​​ല ക​​​രാ​​​ർ റ​​​ദ്ദാ​​​ക്കി​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് യൂ​​​ണി​​​റ്റി​​​ന് എ​​​ട്ടു മു​​​ത​​​ൽ 14 രൂ​​​പ വ​​​രെ നി​​​ര​​​ക്കി​​​ൽ അ​​​ദാ​​​നി ക​​​ന്പ​​​നി​​​യി​​​ൽ നി​​​ന്ന​​​ട​​​ക്കം വൈ​​​ദ്യു​​​തി വാ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​താ​​​ണ് വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക നി​​​ല​​​യേ​​​യും പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി​​​യ​​​ത്.

കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ലെ ദീ​​​ർ​​​ഘ​​​കാ​​​ല ക​​​രാ​​​ർ റ​​​ദ്ദാ​​​ക്കി, ക​​​മ്മീ​​​ഷ​​​ൻ വാ​​​ങ്ങാ​​​നാ​​​യി ഉ​​​യ​​​ർ​​​ന്ന നി​​​ര​​​ക്കി​​​ൽ വൈ​​​ദ്യു​​​തി വാ​​​ങ്ങി​​​യ ക്ര​​​മ​​​ക്കേ​​​ട് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്കു​​​മോ എ​​​ന്ന മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് ഇ​​​പ്പോ​​​ൾ കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ൽ വൈ​​​ദ്യു​​​തി വാ​​​ങ്ങി പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​ണ് ശ്ര​​​മ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Tags : LoadShedding ChiefMinister VDSatheeshan maintained Electricity Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up