x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര്‍​ഷ​ക​സം​ഘം ഏ​രി​യ ക​ൺവന്‍​ഷ​ന്‍

വെബ് ഡെസ്ക്
Published: July 23, 2026 01:31 AM IST | Updated: July 23, 2026 01:31 AM IST

ക​ര്‍​ഷ​ക​സം​ഘം ക​രു​നാ​ഗ​പ്പ​ള്ളി ഏ​രി​യ ക​ണ്‍​വൻഷ​ന്‍

ക​രു​നാ​ഗ​പ്പ​ള്ളി: പ്ര​തി​സ​ന്ധി​യി​ലാ​യ നാ​ളി​കേ​ര ക​ര്‍​ഷ​ക​രെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ക​ര്‍​ഷ​ക​സം​ഘം ക​രു​നാ​ഗ​പ്പ​ള്ളി ഏ​രി​യ ക​ണ്‍​വന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
‌‌

ചെ​മ്പ​ന്‍​ചെ​ല്ലി ആ​ക്ര​മ​ണം, കാ​റ്റ് വീ​ഴ്ച, മ​ഞ്ഞ​ളി​പ്പ് രോ​ഗം, മ​ണ്ഡ​രി എ​ന്നി​വ​യു​ടെ​യും ആ​ഫ്രി​ക്ക​ന്‍ ഒ​ച്ചിന്‍റെ ​വ്യാ​പ​ക​മാ​യ ശ​ല്യം എ​ന്നി​വ കാ​ര​ണം കൃ​ഷി​ക്കാ​ര്‍ ദു​രി​ത​ത്തി​ലാ​ണ്. ഇ​ട​വി​ള കൃ​ഷി​യും പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഓ​ണാ​ട്ടു​ക​ര​യി​ലെ പ്ര​ധാ​ന നാ​ണ്യ​വി​ള​യാ​യ നാ​ളീകേ​ര​ത്തി​ന്‍റെ ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കാ​നും രോ​ഗ​ങ്ങ​ള്‍ ത​ട​യാ​നും കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​ര്‍​ഷ​ക സം​ഘം ജി​ല്ലാ ജോ​യി​ന്‍റ്് സെ​ക്ര​ട്ട​റി എ​സ്. സ​ത്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി. ​രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ബി. ​സ​ജീ​വ​ന്‍ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി.​എ​ന്‍. വി​ജ​യ​കൃ​ഷ്ണ​ന്‍, ആ​ര്‍. മു​ര​ളീ​ധ​ര​ന്‍ പി​ള്ള, വി. ​വി​ജ​യ​ന്‍ പി​ള്ള, ദീ​പ്തി ര​വീ​ന്ദ്ര​ന്‍, എ​ന്‍.​സി. ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Farmers' Association NattuVishasham DistrictNews

Recent News

Corehub Up