സുനിൽ കുമാർ
അടൂർ: നഗര മധ്യത്തിൽ സൂക്ഷിച്ചിരുന്ന കുടിവെള്ള വിതരണ പൈപ്പ് മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അടൂർ മഹർഷികാവ് സുനിൽ ഭവനത്തിൽ സുനിൽ കുമാർ (48 ) നെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18നു രാത്രിയിലാണ് സംഭവം. അടൂർ നഗരസഭയിലെ അമൃതം കുടിവെള്ള പദ്ധതിയുടെ ഭാഗമായി അടൂർ സെൻട്രൽ ടോളിനു സമീപം സൂക്ഷിച്ചിരുന്ന ജിഐ പൈപ്പുകളാണ് മോഷണം പോയത്. സംഭവത്തിൽ പണികൾ കരാർ എടുത്ത കമ്പനി അടൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Tags : arrested Nattuvishesham DistrictNews