x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി; ച​കി​രി​മേ​ട്ടി​ലെ ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ൽ

വെബ് ഡെസ്ക്
Published: July 22, 2026 11:41 PM IST | Updated: July 22, 2026 11:41 PM IST

കു​ടി​വെ​ള്ളമെത്താ​ത്ത ച​കി​രി​മേ​ട്ടി​ലെ പൊ​തു ടാ​പ്പ്.

കോ​രു​ത്തോ​ട്: പ​ഞ്ചാ​യ​ത്തി​ന്‍റെ ച​കി​രി​മേ​ട്ടി​ൽ കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി. പ്ര​ദേ​ശ​വാ​സി​ക​ൾ ക​ടു​ത്ത ദു​രി​ത​ത്തി​ൽ. ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രും പാ​വ​പ്പെ​ട്ട​വ​രു​മാ​യ ജ​ന​ങ്ങ​ൾ അ​ധി​വ​സി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് ച​കി​രി​മേ​ട്. വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ പു​ന​ര​ധി​വ​സി​പ്പി​ച്ച കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ അ​തി​വ​സി​ക്കു​ന്ന​ത്. 2001 മു​ത​ൽ ഇ​വി​ടെ താ​മ​സി​ക്കു​ന്ന 17 കു​ടും​ബ​ങ്ങ​ളും ഭൂ​ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യി​ൽ മൂ​ന്നു സെ​ന്‍റ് സ്ഥ​ലം വീ​തം ല​ഭി​ച്ച നാ​ലു കു​ടും​ബ​ങ്ങ​ളു​മാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, ഇ​വി​ട​ത്തെ കു​ടും​ബ​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി വ​ല​യു​ക​യാ​ണ്. ഉ​യ​ർ​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ഇ​വി​ടെ കി​ണ​റു​ക​ളി​ല്ല. മേ​ഖ​ല​യി​ലേ​ക്ക് വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം മാ​ത്ര​മാ​ണ് വെ​ള്ളം ല​ഭി​ക്കു​ന്ന​ത്. അ​തും ക​ല​ങ്ങി​യ വെ​ള്ള​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ 116ൽ ​സ്ഥാ​പി​ച്ചി​രു​ന്ന വാ​ട്ട​ർ ടാ​ങ്കി​ൽ​നി​ന്നു​മാ​ണ് ഇ​വ​ർ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​പ്പോ​ൾ ഇ​ത് മു​ട​ങ്ങു​ന്ന​താ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണം.

ജ​ല​നി​ധി പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​പ്പോ​ൾ പ്ര​ദേ​ശ​ത്തി​നു വേ​ണ്ട ഒ​രു ക്ര​മീ​ക​ര​ണ​ങ്ങ​ളും ചെ​യ്യാ​തി​രു​ന്ന​തു​മാ​ണ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യ​ത്. ഇ​തോ​ടെ 800 രൂ​പ വ​രെ മു​ട​ക്കി ടാ​ങ്ക​റു​ക​ളി​ൽ എ​ത്തി​ക്കു​ന്ന കു​ടി​വെ​ള്ള​ത്തെ​യാ​ണ് സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ഈ ​കു​ടും​ബ​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന​ത്. വീ​ട് ന​ൽ​കി​യ​ത് ഒ​ഴി​ച്ചാ​ൽ മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​ന്നും ഒ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ട്രൈ​ബ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ബോ​ധ​പൂ​ർ​വം വൈ​കി​ക്കു​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ധി​കാ​രി​ക​ളോ​ട് പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് യാ​തൊ​രു പ്ര​യോ​ജ​ന​വും ഇ​ല്ലെ​ന്നും നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു. ത​ങ്ങ​ളു​ടെ ദു​ര​വ​സ്ഥ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന അ​ധി​കാ​രി​ക​ളു​ടെ അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

Tags : Nattuvishesham DistrictNews DeepikaNews Drinking water

Recent News

Corehub Up