x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിനാനിപുരം മേഖലയിലെ കുടിവെള്ള വിതരണം : കു​ടി​ശി​ക​യി​ൽ റി​പ്പോ​ർ​ട്ട് തേ​ടി മ​ന്ത്രി


Published: June 21, 2026 05:19 AM IST | Updated: June 21, 2026 05:19 AM IST

ആ​ലു​വ: ക​ടു​ങ്ങ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ബി​നാ​നി പു​രം മേ​ഖ​ല​യി​ലെ സൗ​ജ​ന്യ കു​ടി​വെ​ള്ള നി​കു​തി കു​ടി​ശി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ഫി​ഷ​റീ​സ് വ​കു​പ്പ് മ​ന്ത്രി​യും സ്ഥ​ലം എം​എ​ൽ​എ​യു​മാ​യ വി.​ഇ. അ​ബ്ദു​ൽ ഗ​ഫൂ​ർ വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ നി​ന്ന് റി​പ്പോ​ർ​ട്ട് തേ​ടി. പൂ​ട്ടി​ക്കി​ട​ക്കു​ന്ന ബി​നാ​നി സി​ങ്ക് ക​മ്പ​നി​യു​ടെ ഇ​പ്പോ​ഴ​ത്തെ ഉ​ട​മ​ക​ളി​ൽ നി​ന്ന് കു​ടി​ശി​ക ഈ​ടാ​ക്കു​ന്ന​തി​നും വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ളി​ൽ നി​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളെ ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​യി പ്രൊ​പ്പോ​സ​ൽ ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കാ​ൻ മ​ന്ത്രി വാ​ട്ട​ർ അ​ഥോ​റി​റ്റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ക​മ്പ​നി എ​ത്ര തു​ക നി​ക്ഷേ​പി​ക്ക​ണം, ജ​ല​നി​ര​ക്ക് എ​ത്ര​യാ​യി നി​ശ്ച​യി​ക്ക​ണം, അ​ടു​ത്ത 50 വ​ർ​ഷ​ത്തേ​ക്ക് എ​ത്ര ശ​ത​മാ​നം വ​രെ വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്ക് നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന വി​ശ​ദ​മാ​യ പ്രൊ​പ്പോ​സ​ൽ സ​മ​ർ​പ്പി​ക്കാ​നാ​ണ് നി​ർ​ദ്ദേ​ശം. വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ൾ മൂ​ലം ത​ദ്ദേ​ശ​വാ​സി​ക​ൾ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക​യാ​ണ് ല​ക്ഷ്യം.

കാ​ക്ക​നാ​ട് ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഈ ​നി​ർ​ദേ​ശം ന​ൽ​കി​യ​ത്. യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക, ക​ടു​ങ്ങ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത സ​ലിം​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​കെ. ഷാ​ന​വാ​സ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ നാ​സ​ർ എ​ട​യാ​ർ, സെ​ക്ര​ട്ട​റി ടി. ​ഹ​രി​കൃ​ഷ്ണ​ൻ, വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ, എ​ട​യാ​ർ സി​ങ്ക് മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up