അനീഷ് ബാബു
മറയൂർ: ജോലിക്കുപോയ യുവാവ് ഹൃദയാഘാതംമൂലം മരിച്ചു. വാഗവരൈ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷൻ സ്വദേശിയും മൂന്നാർ ഗ്രാമപഞ്ചായത്ത് താത്കാലിക ഡ്രൈവറുമായ അനീഷ് ബാബു (37) ആണ് മരിച്ചത്. പരേതനായ അന്തോണി സാമിയുടെയും ഉദയസെൽവിയുടെയും മകനാണ്.
ബുധനാഴ്ച രാവിലെ മൂന്നാറിൽ ജോലിസ്ഥലത്തുവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് തലയാർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ നടത്തും. ഭാര്യ: പവിത്ര, മകൻ: റിയാൻ, സഹോദരങ്ങൾ: അരുൾ സുധാകര, അജിത്ത് പ്രഭാകർ, അഖിൽ രാജേഷ്.