കായംകുളം: പട്ടാപകൽ യുവതിയെ ആക്രമിച്ച് മാല മോഷ്ടിക്കാൻശ്രമിച്ച പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കറ്റാനം ഇലിപ്പക്കുളം കാരൂർ താഴെ വീട്ടിൽ നിന്നും കൃഷ്ണപുരം തെക്ക് കൊച്ചു മുറിയിൽ തോണ്ടലിൽ കുന്നേൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരുന്ന നെൽസൺ (30) നെയാണ് റിമാൻഡ് ചെയ്തത്.
കൃഷ്ണപുരം കാപ്പിൽ കിഴക്ക് പ്രവർത്തിക്കുന്ന ബിൽഡിംഗ് ഡിസൈൻ സ്ഥാപനത്തിൽ കഴിഞ്ഞ ദിവസം പ്ലാൻ വരപ്പിക്കാനെന്ന വ്യാജേന എത്തിയ ഇയാൾ സ്ഥാപനം നടത്തുന്ന യുവതിയുടെ കഴുത്തിന് നേരെ സ്ക്രൂഡ്രൈവർ വീശി ഭയപ്പെടുത്തി കഴുത്തിൽ കിടന്ന രണ്ട് പവൻ തൂക്കമുള്ള സ്വർണ്ണ മാല പൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കേസിലാണ് അറസ്റ്റിലായത്. സ്വർണ്ണ മാല പൊട്ടിച്ചെടുത്ത് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ യുവതി പുറകെ ഓടി ബൈക്കിൽ പിടിച്ചുനിർത്താൻ ശ്രമിക്കുകയായിരുന്നു.