x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട്ടാ​പ്പ​ക​ൽ വീ​ടു​ക​ൾ കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച; പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 12, 2026 11:38 PM IST | Updated: August 12, 2026 11:38 PM IST

കാ​യം​കു​ളം: പെ​രി​ങ്ങാ​ല​യി​ലും കീ​രി​ക്കാ​ടും പ​ട്ടാ​പ്പ​ക​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി പി​ടി​യി​ൽ.
കാ​യം​കു​ളം കീ​രി​ക്കാ​ട് വേ​രു​വ​ള്ളി​ഭാ​ഗം ദാ​ന​ത്ത് ത​റ​യി​ൽ ഷാ​ഫി (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് മോ​ട്ടോ​ർ സൈ​ക്കി​ളി​ലെ​ത്തി പെ​രി​ങ്ങാ​ല​യി​ൽ ശ്രീ​രം​ഗം വീ​ടി​ന്‍റെ പ്ര​ധാ​ന വാ​തി​ൽ ത​ള്ളി​ത്തു​റ​ന്ന് അ​ക​ത്ത് ക​യ​റി ഡൈ​നിം​ഗ് ഹാ​ളി​ൽ ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 1000 രൂ​പ ക​വ​ർ​ന്ന കേ​സി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്.

മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ്ര​തി വ​ന്ന മോ​ട്ടോ​ർ സൈ​ക്കി​ളും കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് പ്ര​തി​യെ കാ​യം​കു​ളം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തു നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച പ്ര​തി​യു​ടെ വി​ര​ല​ട​യാ​ളം ശേ​ഖ​രി​ച്ച് ന​ട​ത്തി​യ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ൽ ക​ഴി​ഞ്ഞ ജൂ​ൺ 24 ന് ​കീ​രി​ക്കാ​ട് വേ​രു​വ​ള്ളി​ഭാ​ഗം എ​സ്.കെ ​മ​ൻ​സി​ൽ വീ​ട്ടി​ൽ​ക്ക​യ​റ​യ​തും ഇ​യാ​ളാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. കി​ട​പ്പു​മു​റി​യി​ലെ ഡ്രോ ​കു​ത്തി​ത്തു​റ​ന്ന് നാ​ല​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്‌​ടി​ച്ചിരുന്നു. അന്ന് അ​വി​ടെ നി​ന്നും ശേ​ഖ​രി​ച്ച വി​ര​ല​ട​യാ​ളവുമായി ഒ​ത്തു നോ​ക്കി പ്രതിയെ സ്ഥി​രീ​ക​രി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. കാ​യം​കു​ളം സി.​ഐ. അ​രു​ൺ ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ.​മാ​രാ​യ വി​നി​ൽ ബാ​ബു, ശ്രീ​കു​മാ​ർ, വി​നോ​ദ്, എ.​എ​സ്.​ഐ. അ​നി​ൽ, പോ​ലീ​സു​കാ​രാ​യ അ​ഖി​ൽ മു​ര​ളി, സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : Nattuvishesham Districtnews Broad-daylight

Recent News

Corehub Up