ക്വിസ് വിജയികൾ ഫാ. ജോമിഷ് നൂറമ്മാക്കലിനൊപ്പം.
ചെമ്പേരി: വിമൽജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് റിസർച്ചിൽ സംഘടിപ്പിച്ച സെറോദ വാഴ്സിറ്റി ക്വിസ് കണ്ണൂർ സോൺ മത്സരത്തിൽ ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജ് അങ്ങാടിക്കടവ് ഒന്നാം സ്ഥാനം നേടി.
ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കണ്ണൂർ രണ്ടാം സ്ഥാനവും വിമൽജ്യോതി എൻജിനിയറിംഗ് കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ കോളജുകളിൽ നിന്നായി 148 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. സാമ്പത്തിക-നിക്ഷേപ മേഖലകളുമായി ബന്ധപ്പെട്ട അറിവും ആനുകാലിക സാമ്പത്തിക വിഷയങ്ങളിലുള്ള വിദ്യാർഥികളുടെ താത്പര്യവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിമൽജ്യോതി ഇൻസ്റ്റിട്യൂഷൻസ് അസിസ്റ്റന്റ് മാനേജർ ഫാ. ജോമിഷ് നൂറമ്മക്കൽ വിതരണം ചെയ്തു.
വിമൽജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് റിസർച്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ അധ്യാപകരും വിദ്യാർഥികളും വിവിധ കോളജുകളിൽ നിന്നുള്ള മത്സരാർഥികളും പങ്കെടുത്തു.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വിദ്യാർഥി വളന്റിയർമാരും സംഘാടകരും നേതൃത്വം നൽകി.
Tags : Nattuvishesham Districtnews Don Bosco