x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​ബ്ബ​ർഷീ​റ്റ് മോ​ഷ്ടാ​വിനെ അ​റ​സ്റ്റുചെയ്തു

വെബ് ഡെസ്ക്
Published: August 13, 2026 01:17 AM IST | Updated: August 13, 2026 01:17 AM IST

പ്രതീകാത്മക ചിത്രം

നേ​മം: ന​രു​വാ​മൂ​ട് കു​ള​ങ്ങ​ര​ക്കോ​ണം ചാ​ണി​ക്കു​ഴി പു​ത്ത​ൻ​വീ​ട്ടി​ൽ പു​ഷ്പ​രാ​ജ​ന്‍റെ വീ​ട്ടി​ൽ ക​യ​റി ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ച റ​ബ്ബ​ർ ഷീ​റ്റു​ക​ൾ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ ന​രു​വാ​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

കു​ള​ങ്ങ​ര​കോ​ണം സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന അ​നി​ൽ​കു​മാ​റി​നെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ളോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ര​ക്ഷ​പ്പെ​ട്ടു.

പു​ഷ്പ​രാ​ജ​ന്‍റെ വീ​ടി​ന്‍റെ ടെ​റ​സി​നു മു​ക​ളി​ൽ ഉ​ണ​ങ്ങാ​നി​ട്ടി​രു​ന്ന റ​ബ്ബ​ർ ഷീ​റ്റു​ക​ളാ​ണ് മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ശ​ബ്ദം കേ​ട്ട് ഉ‌​ണ​ർ​ന്ന വീ​ട്ടു​കാ​ർ അ​നി​ൽ​കു​മാ​റി​നെ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.

Tags : Nattuvisesham DistrictNews DeepikaNews arrest

Recent News

Corehub Up