പ്രതീകാത്മക ചിത്രം
മുക്കം: ക്രഷറിലെ എംസാൻഡ് സ്ലറിയിൽ കുടുങ്ങിയ പശുവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കാരശേരി പഞ്ചായത്തിലെ ഓടത്തെരുവിലെ ക്രഷറിലെ എം സാന്‍ഡ് സ്ലറിയിലാണ് പശു കുടുങ്ങിയത്.
നാട്ടുകാർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പശുവിനെ പുറത്തെടുക്കുവാൻ ശ്രമിച്ചെങ്കിലും വിഫലമായതിനാൽ മുക്കം അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാ അസി. സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കാലുകൾ പൂണമായും സ്ലറിയിൽ അകപ്പെട്ട് അവശയായ പശുവിനെ അനിമൽ റെസ്ക്യൂ ബെൽറ്റും ഹോസും ഉപയോഗിച്ച് മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ഉയർത്തിയ ശേഷം സ്ലറി നീക്കം ചെയ്താണ് പുറത്തെടുത്തത്.
Tags : Nattuvisesham DistrictNews DeepikaNews Fire