x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ന്തീ​രാ​ങ്കാ​വ് ടോ​ള്‍​പ്ലാ​സ​യി​ലെ പ​രാ​തി​ക​ള്‍: അ​ടി​യ​ന്ത​ര പ​രി​ശോ​ധ​ന വേ​ണമെന്ന്

വെബ് ഡെസ്ക്
Published: August 13, 2026 01:45 AM IST | Updated: August 13, 2026 01:45 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് ടോ​ള്‍​പ്ലാ​സ​യി​ല്‍ ടോ​ള്‍ പി​രി​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ര്‍​ന്നു​വ​രു​ന്ന പ​രാ​തി​ക​ളി​ലും യാ​ത്ര​ക്കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും നേ​രി​ടു​ന്ന ക​ടു​ത്ത യാ​ത്രാ​ദു​രി​ത​ത്തി​ലും അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി സം​സ്ഥാ​ന വൈ​സ് ചെ​യ​ര്‍​മാ​ന്‍ ക​രീം പു​തു​പ്പാ​ടി ആ​വ​ശ്യ​പ്പെ​ട്ടു.

ടോ​ള്‍​പ്ലാ​സ​യി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര രൂ​പ​പ്പെ​ടു​ന്ന​തും ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കു​ന്ന​തും യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു. നി​ശ്ചി​ത പ​രി​ധി​യി​ല​ധി​കം വാ​ഹ​ന​ങ്ങ​ള്‍ ക്യൂ​വി​ല്‍ നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ ഗ​താ​ഗ​ത ത​ട​സം ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ച​ട്ട​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് എ​ന്‍​എ​ച്ച്എ​ഐ അ​ധി​കൃ​ത​ര്‍ ഉ​റ​പ്പാ​ക്ക​ണം.

ടോ​ള്‍​പ്ലാ​സ​യ്ക്ക് സ​മീ​പ​ത്തെ അ​പൂ​ര്‍​ണ​മാ​യ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ളും സ​ര്‍​വീ​സ് റോ​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യും പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കും സ്ഥി​രം യാ​ത്ര​ക്കാ​ര്‍​ക്കും വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ നി​ന്ന് ടോ​ള്‍ ഈ​ടാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍​ക്കും അ​നാ​വ​ശ്യ ത​ര്‍​ക്ക​ങ്ങ​ള്‍​ക്കും അ​ധി​കൃ​ത​ര്‍ ഉ​ട​ന​ടി വ്യ​ക്ത​ത വ​രു​ത്ത​ണം. ടോ​ള്‍ പി​രി​വി​നാ​യി നി​യോ​ഗി​ച്ച ജീ​വ​ന​ക്കാ​രു​ടെ യൂ​ണി​ഫോം, തി​രി​ച്ച​റി​യ​ല്‍ എ​ന്നി​വ സം​ബ​ന്ധി​ച്ചും യാ​ത്ര​ക്കാ​രി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.

ടോ​ള്‍ പി​രി​വ് നി​യ​മാ​നു​സൃ​ത​വും സു​താ​ര്യ​വു​മാ​യ രീ​തി​യി​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​ത് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ, സു​ഗ​മ​മാ​യ ഗ​താ​ഗ​തം, പ്ര​ദേ​ശ​വാ​സി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കി ദേ​ശീ​യ​പാ​താ അ​ധി​കൃ​ത​രും പോ​ലീ​സും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണ​മെ​ന്നും ക​രീം പു​തു​പ്പാ​ടി പ്ര​സ്താ​വ​ന​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvisesham DistrictNews DeepikaNews toll plaza

Recent News

Corehub Up