സത്വന്ത് സിംഗ്
അമൃത്സർ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വധിച്ച കേസിൽ തൂക്കിലേറ്റപ്പെട്ട കേഹാർ സിംഗിന്റെ മകൻ സത്വന്ത് സിംഗിനെ പഞ്ചാബിൽ സ്ഥാനാർഥിയാക്കി അകാലി ദൾ വാരിസ് പഞ്ചാബ് ദേ പാർട്ടി.
അറുപത്തിയൊന്നുകാരനായ സത്വന്ത് സിംഗ് ബസി പഠാനിയ മണ്ഡലത്തിലാണു മത്സരിക്കുക. അടുത്ത വർഷമാണ് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്.
ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിലെ ഗൂഢാലോചനയിലാണ് കേഹാർ സിംഗിനെ പ്രതിയാക്കിയത്. 1984 ഒക്ടോബർ 31നാണ് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത്. അംഗരക്ഷകരായ സത്വന്ത് സിംഗ്, ബീയാന്ത് സിംഗ് എന്നിവർ ഇന്ദിരാഗാന്ധിക്കു നേർക്ക് വെടിയുതിർക്കുകയായിരുന്നു.
ഇന്ദിരാഗാന്ധിയുടെ ഘാതകനായ ബീയാന്ത് സിംഗിന്റെ മകൾ അമൃത് കൗർ മലോവ നേരത്തേ ബസി പഠാനിയയിൽ സ്വതന്ത്രയായി മത്സരിക്കാൻ താത്പര്യമറിയിച്ചിരുന്നു. ഫരീദ്കോട്ട് എംപി സരബ്ജിത് സിംഗ് ഖൽസയുടെ സഹോദരിയാണ് അമൃത് കൗർ.
Tags : IndiraGandhi Candidate AkaliDal(United) PunjabParty KeharSingh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash SatwantSingh