x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​വാ​സമേ​ഖ​ല​ക​ളെ ഇ​എ​സ്എ​യി​ൽനി​ന്ന് ഒഴി​വാ​ക്ക​ണം

വെബ് ഡെസ്ക്
Published: August 13, 2026 01:59 AM IST | Updated: August 13, 2026 01:59 AM IST

പ്രതീകാത്മക ചിത്രം

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ താ​ലൂ​ക്കി​ലെ 11 വി​ല്ലേ​ജു​ക​ളി​ലെ ജ​ന​വാ​സ​മേ​ഖ​ല​ക​ളെ നി​ർ​ദി​ഷ്ട പ​രി​സ്ഥി​തി ലോ​ല​പ്ര​ദേ​ശ​മാ​യി (ഇ​എ​സ്എ) ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽനി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ല​ന്പൂ​ർ ഫൊ​റോ​ന കൗ​ണ്‍​സി​ൽ കേ​ന്ദ്ര പ​രി​സ്ഥി​തി, വ​നം, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന് നി​വേ​ദ​നം ന​ൽ​കി.

അ​ക​ന്പാ​ടം, അ​മ​ര​ന്പ​ലം, ചോ​ക്കാ​ട്, ചു​ങ്ക​ത്ത​റ, കാ​ളി​കാ​വ്, ക​രു​ളാ​യി, ക​രു​വാ​ര​ക്കു​ണ്ട്, കേ​ര​ള എ​സ്റ്റേ​റ്റ്, കു​റു​ന്പ​ല​ങ്ങോ​ട്, പോ​ത്തു​ക​ല്ല്, വ​ഴി​ക്ക​ട​വ് എ​ന്നീ 11 ഗ്രാ​മ​ങ്ങ​ളാ​ണ് ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

വ​ന-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​ത്തി​ന്‍റെ​യും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ​യും പ്രാ​ധാ​ന്യം അം​ഗീ​ക​രി​ക്കു​ന്ന കൗ​ണ്‍​സി​ൽ, നി​ല​ന്പൂ​ർ താ​ലൂ​ക്കി​ലെ ജ​ന​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളാ​യി വ​ന​വ​ത്ക​ര​ണം, വ​ന​സം​ര​ക്ഷ​ണം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഗ​ണ്യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ ജ​ന​സാ​ന്ദ്ര​ത​യേ​റി​യ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​ഭൂ​മി​ക​ളും ഇ​എ​സ്എ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് ത​ല​മു​റ​ക​ളാ​യി ഇ​വി​ടെ താ​മ​സി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ​യും ഉ​പ​ജീ​വ​ന​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​വും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും റോ​ഡു​ക​ളും മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വും ഇ​തു​മൂ​ലം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

അ​തി​നാ​ൽ ജ​ന​വാ​സ മേ​ഖ​ല​ക​ൾ, കൃ​ഷി​ഭൂ​മി​ക​ൾ, നി​ല​വി​ലു​ള്ള മ​നു​ഷ്യ​വാ​സ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ ഇ​എ​സ്എ പ​രി​ധി​യി​ൽനി​ന്ന് ഒ​ഴി​വാ​ക്കി സം​ര​ക്ഷ​ണം ആ​വ​ശ്യ​മാ​യ വ​ന​മേ​ഖ​ല​ക​ൾ, വ​ന്യ​ജീ​വി ആ​വാ​സ​കേ​ന്ദ്ര​ങ്ങ​ൾ, മ​റ്റ് പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് ആ​വ​ശ്യ​മാ​യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കൗ​ണ്‍​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ര​ട് വി​ജ്ഞാ​പ​നം അ​ന്തി​മ​മാ​ക്കു​ന്ന​തി​ന് മു​ന്പ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​ടെ​യും ആ​ശ​ങ്ക പ​രി​ഗ​ണി​ച്ച് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തോ​ടൊ​പ്പം ജ​ന​ങ്ങ​ളു​ടെ നി​യ​മാ​നു​സൃ​ത അ​വ​കാ​ശ​ങ്ങ​ളും ഉ​പ​ജീ​വ​ന​വും സം​ര​ക്ഷി​ക്കു​ന്ന സ​മ​തു​ലി​ത​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

നി​ല​ന്പൂ​ർ ഫൊ​റോ​ന കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ത്തേ​നും സെ​ക്ര​ട്ട​റി എ​ൻ.​കെ. ജോ​യി​യും ചേ​ർ​ന്ന് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു.

Tags : Nattuvisesham DistrictNews DeepikaNews ESA.

Recent News

Corehub Up