x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വു​നാ​യ ആ​ക്ര​മ​ണം

വെബ് ഡെസ്ക്
Published: August 13, 2026 01:55 AM IST | Updated: August 13, 2026 01:55 AM IST

പ്രതീകാത്മക ചിത്രം

നാ​ദാ​പു​രം: പു​റ​മേ​രി പ​ഞ്ചാ​യ​ത്തി​ലെ വി​ലാ​ത​പു​രം മ​ലോ​ൽ ഭാ​ഗ​ത്ത് നാ​ലു​പേ​ർ​ക്ക് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു.

വീ​ട്ടു​പ​റ​മ്പി​ൽ ആ​ടി​നെ മേ​യ്ക്കു​ക​യാ​യി​രു​ന്ന ത​യ്യി​ൽ​ച​ന്ദ്രി ( 56), തൊ​ട്ട​ടു​ത്ത പ​റ​മ്പി​ൽ ക​ളി​ക്കു​ക​യാ​യി​രു​ന്ന നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി ത​ട്ടാ​ൻ​ക​ണ്ടി റി​തു​പാ​ർ​വ​ൺ (9), അ​യ​ൽ​വാ​സി പേ​രോ​ടം​ക​ണ്ടി നാ​രാ​യ​ണി (60), എ​ള​യി​ടം തെ​ക്കി​ണം വീ​ട്ടി​ൽ ശ​ശി (53) എ​ന്നി​വ​രെ​യാ​ണ് തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്. ച​ന്ദ്രി അ​തി​സാ​ഹ​സി​ക​മാ​യി മ​ൽ​പി​ടി​ത്ത​ത്തി​ലൂ​ടെ​യാ​ണ് നാ​യ​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. ഇ​വ​രു​ടെ ഇ​രു​കൈ​ക​ൾ​ക്കും മു​ഖ​ത്തും പ​രി​ക്കു​ണ്ട്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​ണ് സം​ഭ​വം. നാ​രാ​യ​ണി​യെ വ​ട​ക​ര ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ നാ​ദാ​പു​ര​ത്തും പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു. ക​ഴി​ഞ്ഞ​യാ​ഴ്ച മ​റ്റൊ​രു വി​ദ്യാ​ർ​ഥി​യും പ​രി​സ​ര​ത്ത് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി​രു​ന്നു. തൊ​ട്ട​ടു​ത്ത കു​മ്മ​ങ്കോ​ട് മാ​ണി​ക്കോ​ത്ത് പാ​ല​ത്തി​ന് സ​മീ​പം ഒ​രു തൊ​ഴി​ലാ​ളി​ക്ക് കു​റു​ക്ക​ന്‍റെ ക​ടി​യേ​റ്റും പ​രി​ക്കേ​റ്റി​രു​ന്നു.

Tags : Nattuvisesham DistrictNews DeepikaNews Stray dog ​​

Recent News

Corehub Up