x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ല​മ്പൂ​ര്‍-​പാ​ല​ക്കാ​ട് പാ​സ​ഞ്ച​ര്‍ മെ​മു റേക്ക് ആ​ക്ക​ണ​മെ​ന്ന്

വെബ് ഡെസ്ക്
Published: August 13, 2026 02:21 AM IST | Updated: August 13, 2026 02:21 AM IST

പ്രതീകാത്മക ചിത്രം

നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍-​പാ​ല​ക്കാ​ട് പാ​സ​ഞ്ച​ര്‍ തീ​വ​ണ്ടി മെ​മു റേ​ക്ക് ആ​ക്കി മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം വീ​ണ്ടും ശ​ക്ത​മാ​കു​ന്നു. പാ​സ​ഞ്ച​റി​ലെ നി​ല​വി​ലെ ബോ​ഗി​ക​ള്‍​ക്ക് പ​ക​രം മെ​മു റേ​ക്കു​ക​ള്‍ എ​ത്തു​ന്ന​തോ​ടെ ട്രെ​യി​ന്‍ സ​മ​യ​ക്ര​മ​ത്തി​ല്‍ സൗ​ക​ര്യ​പ്ര​ദ​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​നും പു​തി​യ നി​ല​മ്പൂ​ര്‍-​കോ​യ​മ്പ​ത്തൂ​ര്‍, ഷൊ​ര്‍​ണൂ​ര്‍ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കാ​നും സാ​ധി​ക്കും.

നി​ല​വി​ല്‍ ഉ​ച്ച​യ്ക്ക് 11.55 ന് ​കോ​യ​മ്പ​ത്തൂ​രി​ല്‍നി​ന്ന് പു​റ​പ്പെ​ട്ട് 2.30ന് ​ഷൊ​ര്‍​ണൂ​രി​ലെ​ത്തു​ന്ന മെ​മു 2.35ന് ​നി​ല​മ്പൂ​രി​ലേ​ക്ക് നീ​ട്ടാ​മെ​ന്നും വൈ​കീ​ട്ട് 4.05ന് ​നി​ല​മ്പൂ​രി​ലെ​ത്തു​ന്ന ഈ ​ട്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് വൈ​കീ​ട്ട് അ​ഞ്ചി​ന് പാ​ല​ക്കാ​ട്ടേ​ക്ക് പു​തി​യ സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​മെ​ന്നും യാ​ത്ര​ക്കാ​ര്‍ പ​റ​യു​ന്നു. വൈ​കുന്നേരത്തെ ഈ ​സ​മ​യ​മാ​റ്റം ജീ​വ​ന​ക്കാ​ര്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും രാ​ത്രി എ​ട്ടോ​ടെ പാ​ല​ക്കാ​ട് എ​ത്തു​ന്ന​തി​ന് ഏ​റെ ഉ​പ​കാ​ര​പ്പെ​ടും.

കൂ​ടാ​തെ, ഷൊ​ര്‍​ണൂ​ര്‍ പാ​സ​ഞ്ച​റി​ന്‍റെ സ​മ​യം പു​ന​ക്ര​മീ​ക​രി​ച്ച് പ​ക​ല്‍ 11ന് ​പു​തി​യൊ​രു സ​ര്‍​വീ​സ് ആ​രം​ഭി​ച്ചാ​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്ന് 10.20ന് ​ഷൊ​ര്‍​ണൂ​രി​ലെ​ത്തു​ന്ന വ​ന്ദേ​ഭാ​ര​തി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് അ​ത് നി​ല​മ്പൂ​രി​ലേ​ക്ക് മി​ക​ച്ച ക​ണ​ക്‌ഷ​ന്‍ ട്രെ​യി​നാ​യി മാ​റും.
കു​ലു​ക്ക​ല്ലൂ​ര്‍, മേ​ലാ​റ്റൂ​ര്‍ ബ്ലോ​ക്ക് സ്റ്റേ​ഷ​നു​ക​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ഈ ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ്രാ​യോ​ഗി​ക​മാ​യി ന​ട​പ്പാ​ക്കാ​ന്‍ ത​ട​സ​മു​ണ്ടാ​കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന യാ​ത്ര​ക്കാ​ര്‍ ദീ​ര്‍​ഘ​നാ​ള​ത്തെ ഈ ​ആ​വ​ശ്യ​ത്തി​ല്‍ റെ​യി​ല്‍​വേ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags : Nattuvisesham DistrictNews DeepikaNews MEMU

Recent News

Corehub Up