പ്രതീകാത്മക ചിത്രം
പത്തനംതിട്ട: പ്രളയദുരിതം അനുഭവിക്കുന്ന കർഷകർക്ക് ഓണത്തിന് മുമ്പായിതന്നെ ദുരിതാശ്വാസം നൽകണമെന്ന് കർഷക കോൺഗ്രസ് ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലയിലെ മന്ത്രി ടി. സിദ്ദിഖിന് നിവേദനം നൽകി. ജില്ലയിലുടനീളം മഴക്കെടുതിയിലും വെള്ളപ്പൊക്കം മൂലവും വ്യാപകമായ കൃഷിനാശം ആണ് സംഭവിച്ചിരിക്കുന്നത്. ഇതുമൂലം കർഷകർക്ക് ഓണം ഒരു ദുരിതകാലമായി മാറിയിരിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി.എച്ച്. സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്് സതീഷ് പഴകുളം യോഗം ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി ജോജി ഇടയ്ക്കുന്നിൽ, സജു മാത്യു മണ്ണിൽ, രാഘവൻ സലിം പെരുന്നാട്, വേണുഗോപാൽ, കെ.എൻ. രവീന്ദ്രൻ, ആനി ജേക്കബ്, റഹിംകുട്ടി, ജോൺ മത്തായി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvisesham DistrictNews DeepikaNews Flood relief