x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

20 ഗ്രാം ​കൊ​ക്കെ​യ്നു​മാ​യി മു​ക്ക​ത്ത് യു​വാ​വ് പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 13, 2026 01:48 AM IST | Updated: August 13, 2026 01:48 AM IST

അ​ൻ​ഫാ​സ്.

മു​ക്കം: മു​ക്ക​ത്ത് വീ​ണ്ടും ല​ഹ​രി വേ​ട്ട. മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ 20 ഗ്രാം ​കൊ​ക്കെ​യ്നു​മാ​യി യു​വാ​വി​നെ കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്പി മെ​റി​ൻ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി.

മ​ല​പ്പു​റം എ​ട​വ​ണ്ണ, അ​യി​ന്തൂ​ർ സ്വ​ദേ​ശി മ​ണ്ണി​ൽ​ക​ട​വ​ൻ അ​ൻ​ഫാ​സ് (27) ആ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ മു​ക്കം ടൗ​ണി​ൽ പി​സി ജം​ഗ്ഷ​ന് സ​മീ​പം റൂ​റ​ൽ ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്‍റെ​യും മു​ക്കം പോ​ലീ​സി​ന്‍റെ​യും വ​ല​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്. കൊ​ക്കെ​യ്ൻ ക​ർ​ണാ​ട​ക​യി​ൽ നി​ന്നാ​ണ് ഇ​യാ​ൾ എ​ത്തി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഗ്രാ​മി​ന് പ​തി​നാ​യി​രം രൂ​പ വ​രെ​യാ​ണ് ഈ ​ല​ഹ​രി​മ​രു​ന്നി​ന്‍റെ വി​ല. അ​ൻ​ഫാ​സ് മു​ന്പ് വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്തി​രു​ന്ന വ്യ​ക്തി​യാ​ണ്.

പി​ന്നീ​ട് നാ​ട്ടി​ലെ​ത്തു​ക​യും ബം​ഗ​ളൂ​രു​വി​ലെ ല​ഹ​രി ഇ​ട​പാ​ടി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​യാ​ൾ പ്ര​ധാ​ന​മാ​യും ല​ഹ​രി വി​ല്പ​ന ന​ട​ത്തു​ന്ന​ത്. ഇ​യാ​ളി​ൽ നി​ന്നും ല​ഹ​രി വാ​ങ്ങി​യ​വ​രെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഇ​യാ​ളു​ടെ വീ​ട്ടി​ൽ മ​ല​പ്പു​റം പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​റ് ഗ്രാം ​കൊ​ക്കെ​യ്ൻ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Tags : Nattuvisesham DistrictNews DeepikaNews arrest

Recent News

Corehub Up