പൂവത്തുംചോല മഹാദേവ ക്ഷേത്രത്തിൽ നടന്ന ബലി തർപ്പണ ചടങ്ങ്.
കോഴിക്കോട്: ജില്ലയില്‍ വിവിധ ക്ഷേത്രങ്ങളിലും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലും ബലിതര്‍പ്പണം നടത്തി. മൂടാടി ഉരുപുണ്യ കാവിൽ ആയിരങ്ങളാണ് ബലിതർപ്പണം നടത്തിയത്.
കൂരാച്ചുണ്ട്: പൊടിപ്പൂര് മഹാദേവക്ഷേത്രത്തിൽ ശാന്തി ദിനേശ് കോഴിക്കോട് കാർമികത്വം വഹിച്ചു. കക്കയം അരുവിക്കര അർദ്ധനാരീശ്വര ക്ഷേത്രത്തിൽ ശാന്തി നാരായണൻ നരയംകുളം പ്രധാന കാർമികത്വം വഹിച്ചു. ശാന്തി വിജിത്ത് കക്കയം സഹകാർമികനായിരുന്നു. പൂവത്തും ചോല ഭഗവതി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ നടന്ന ബലിതപ്പണ ചടങ്ങിന് ക്ഷേത്രം മേൽശാന്തി കിഷോർ കൊച്ചുതറ മുഖ്യകാർമികത്വം വഹിച്ചു.
കട്ടിപ്പാറ: മുത്തോറ്റി ശ്രീ മഹാദേവക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രക്കടവിൽ നടത്തിയ ബലി തർപ്പണ ചടങ്ങുകൾക്ക് നിനീഷ് കട്ടിപ്പാറ കാർമികത്വം വഹിച്ചു.
കൂടരഞ്ഞി: കോവിലകത്തുംകടവ് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിൽ വിപുലമായ രീതിയിൽ ബലിതർപ്പണവും പിതൃപൂജകളും നടത്തി. പുലർച്ചെ മുതൽ നൂറുകണക്കിന് ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു.
Tags : Nattuvisesham DistrictNews DeepikaNews ancestors.