x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ആ​റു പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: August 13, 2026 02:02 AM IST | Updated: August 13, 2026 02:02 AM IST

കാ​ളാ​ച്ചാ​ലി​ൽ കെഎസ്ആ​ർ​ടി​സി മി​ന്ന​ൽ ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട നി​ല​യി​ൽ.

ച​ങ്ങ​രം​കു​ളം:​ തൃ​ശൂ​ർ-​കു​റ്റി​പ്പു​റം സം​സ്ഥാ​ന പാ​ത​യി​ൽ ച​ങ്ങ​രം​കു​ളം കാ​ളാ​ച്ചാ​ലി​ൽ മൂ​ന്നു ബ​സു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടു​മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലേ​ക്ക് പോ​കു​ന്ന സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സും കാ​സ​ർ​ഗോ​ഡ് നി​ന്ന് കോ​ട്ട​യ​ത്തേ​ക്കു പോ​കു​ന്ന കെഎസ്ആ​ർ​ടി​സി മി​ന്ന​ലും ഒ​രു സ്വ​കാ​ര്യ​ബ​സും ത​മ്മി​ലാ​ണ് കൂ​ട്ടി​യ​ടി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ച​ങ്ങ​രം​കു​ളം സ​ണ്‍​റൈ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. മി​ന്ന​ൽ ബ​സ് സ്വ​കാ​ര്യ ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സ്വ​കാ​ര്യ​ബ​സി​ലും എ​തി​രെ​വ​ന്ന കെഎ​സ്ആ​ർ​ടി​സി​യി​ലും ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പ​ത്തെ പ​റ​ന്പി​ലേ​ക്ക് ക​യ​റി നി​ൽ​കു​ക​യാ​യി​രു​ന്നു. ച​ങ്ങ​രം​കു​ളം പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​പ​ക​ട​ത്തെത്തു​ട​ർ​ന്ന് ഏ​റെ നേ​രം സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

 

Tags : Nattuvisesham DistrictNews DeepikaNews bus collision

Recent News

Corehub Up