ബിഎസ്എൻഎൽ
കൊച്ചി: സ്വാതന്ത്ര്യദിനത്തോടും ഓണാഘോഷത്തോടും അനുബന്ധിച്ച് ബിഎസ്എൻഎൽ ഉപയോക്താക്കൾക്കായി ഓഫറുകളും പ്രത്യേക പ്ലാനുകളും പ്രഖ്യാപിച്ചു.
ഒരു രൂപയുടെ ഫ്രീഡം പ്ലാൻ: പുതിയ പ്രീപെയ്ഡ് കണക്ഷൻ എടുക്കുന്നവർക്കും മറ്റ് ടെലികോം ഓപ്പറേറ്റർമാരിൽനിന്ന് ബിഎസ്എൻഎലിലേക്കു പോർട്ട് ചെയ്യുന്നവർക്കുമായി പുതിയ ഫ്രീഡം പ്ലാൻ അവതരിപ്പിച്ചു.
ഒരു രൂപയ്ക്ക് 24 ദിവസത്തെ വാലിഡിറ്റിയോടെ അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 1 ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവ ഈ പ്ലാനിൽ ലഭിക്കും.
2399 രൂപയുടെ റീച്ചാർജ് പ്ലാനിൽ 47 ദിവസത്തെ അധിക വാലിഡിറ്റിയും ജനപ്രിയ 2399 പ്ലാൻ വൗച്ചർ റീച്ചാർജ് ചെയ്യുന്നവർക്ക് 47 ദിവസം അധിക വാലിഡിറ്റി ലഭിക്കും. ഇതോടെ ആകെ വാലിഡിറ്റി 412 ദിവസമായി ഉയരും. ഈ ആനുകൂല്യം സെപ്റ്റംബർ 12 വരെയുണ്ട്.
ഹോം വൈഫൈ - എഫ്ടിടിഎച്ച് ഓഫറുകൾ:
ഗ്രാമീണ മേഖലകളിൽ മാസം 259 രൂപ മുതലും നഗര മേഖലകളിൽ 449 രൂപ മുതലുമുള്ള വൈഫൈ പ്ലാനുകളും, ആറു മാസ കാലാവധിയുള്ള 1999 രൂപയുടെ ഫൈബർ എൻട്രി പ്ലാനും ലഭ്യമാണ്.
2
00 എംബിപിഎസ് വേഗതയും 27 പ്രമുഖ ഒ ടി ടി ചാനലുകളും ഉൾപ്പെടുന്ന എഫ്ടിടിഎച്ച് 1199 രൂപയുടെ പ്ലാൻ, ആദ്യ ആറു മാസത്തേക്കു പ്രതിമാസം 1111 രൂപ നിരക്കിൽ ലഭ്യമാക്കിയിട്ടുണ്ട്.
Tags : FreedomPlan OneRupee BSNL Business