x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യെ കു​ക്ക​റി​ന്‍റെ അ​ട​പ്പുകൊ​ണ്ട് മ​ര്‍ദിച്ച സംഭവം: കേസെടുത്തു

വെബ് ഡെസ്ക്
Published: August 13, 2026 01:18 AM IST | Updated: August 13, 2026 01:18 AM IST

പ്രതീകാത്മക ചിത്രം

ഉ​ള്ളൂ​ര്‍: ഭാ​ര്യ​യെ കു​ക്ക​റി​ന്‍റെ അ​ട​പ്പു​കൊ​ണ്ട് ത​ല​യി​ല​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച​തി​നു ഭ​ര്‍​ത്താ​വി​നെ​തി​രേ മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ണ​മു​ഖം ചെ​ന്നി​ലോ​ട് ഗ​വ. ഐ​ടി​ഐ​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന വി​വേ​ക് ജോ​ണി​നെ​തി​രേ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

11ന് ​രാ​ത്രി ഒ​മ്പ​തോടെയാ​യിരുന്നു സം​ഭ​വം. പു​റ​ത്തു​പോ​യി മടങ്ങിവന്ന വിവേക് വീ​ട്ടി​ല്‍ വ​സ്ത്ര​ങ്ങ​ള്‍ അ​ടു​ക്കി​ക്കൊ​ണ്ടു​നി​ന്ന ഭാ​ര്യ​യെ അ​സ​ഭ്യം പ​റ​യു​ക​യും ആ​യു​ധം ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചു​പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് അ​ടു​ക്ക​ള​ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്ന കു​ക്ക​റി​ന്‍റെ അ​ട​പ്പെ​ടു​ത്തു ത​ല​യു​ടെ പു​റ​കി​ലാ​യി അ​ടി​ക്കുകയായിരുന്നു. ഓ​ടി​ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ്ടും ഇ​യാ​ള്‍ മു​തു​കി​ലും ത​ല​യി​ലും മ​ര്‍​ദി​ച്ചു. ഭാ​ര്യ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ന​ര​ഹ​ത്യാ​ശ്ര​മ​ത്തി​നാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്തത്.

Tags : Nattuvisesham DistrictNews DeepikaNews Case

Recent News

Corehub Up