x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക ഗ​ജദി​ന​ാചരണം: കോ​ട്ടൂ​രി​ൽ ആ​ന​യൂ​ട്ട് നടത്തി

വെബ് ഡെസ്ക്
Published: August 13, 2026 01:16 AM IST | Updated: August 13, 2026 01:16 AM IST

ആ​ന​യൂ​ട്ട് സം​ഘ​ടി​പ്പിച്ചപ്പോൾ.

കോ​ട്ടൂ​ർ: ലോ​ക ഗ​ജദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ഗ​സ്ത്യ​വ​നം ബ​യോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് റേ​ഞ്ചി​ന് കീ​ഴി​ലു​ള്ള കോ​ട്ടൂ​ർ എ​ലി​ഫന്‍റ് റ​സ്ക്യൂ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെന്‍ററി​ൽ ആ​ന​യൂ​ട്ട് സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ എ​ബി​പി റേ​ഞ്ച് ഉ​ൾ​പ്പെ​ടു​ന്ന വാ​ർ​ഡി​ലെ അം​ഗം ജ​മീ​ല പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.​

എ​ബി​പി റേ​ഞ്ച് ഡെ​പ്യൂ​ട്ടി വാ​ർ​ഡ​ൻ സൂ​ര​ജ് ഭാ​സ്ക​ർ, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ ഷി​ജു എ​സ്.​വി. നാ​യ​ർ, വെ​റ്റി​ന​റി ഡോ​ക്ട​ർ അ​രു​ൺ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
ക​ർ​ക്കട​ക വാ​വുബ​ലി അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ ത​ന്നെ വി​പു​ല​മാ​യ ച​ട​ങ്ങു​ക​ൾ ഇ​ത്ത​വ​ണ ഗ​ജദി​ന​ത്തി​നുണ്ടാ​യി​രു​ന്നി​ല്ല. സെ​ക്‌ഷൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​ർ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​ർ, മ​റ്റു വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ, ആ​ന പാ​പ്പാ​ന്മാ​ർ, ഇ​ഡി​സി​ ഭാ​ര​വാ​ഹി​ക​ൾ,അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രും ആ​ര്യ​നാ​ട് - നെ​ടു​മ​ങ്ങാ​ട്‌​ ല​യൺ​സ് ക്ല​ബ്‌ അം​ഗ​ങ്ങ​ൾ, കെജിവിഒ എ അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

ആ​ന​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന്‍റെ​യും പ​രി​പാ​ല​ന​ത്തി​ന്‍റെയും പ്രാ​ധാ​ന്യം ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ലോ​ക ഗ​ജ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ട്ടൂ​രി​ൽ ആ​ന​യൂ​ട്ട് സം​ഘ​ടി​പ്പി​ച്ച​ത്.

Tags : Nattuvisesham DistrictNews DeepikaNews Elephant Day

Recent News

Corehub Up