x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ക്‌​സോ കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: August 13, 2026 12:29 AM IST | Updated: August 13, 2026 12:29 AM IST

മാ​ഹി: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. പ​ള്ളൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഒ​രു വി​ദ്യാ​ല​യ​ത്തി​ലെ 10-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ വ​ട​ക​ര അ​ഴി​യൂ​രി​ലെ കോ​റോ​ത്ത് റോ​ഡ് യാ​ദ്ഗ​റി​ല്‍ ഷു​ഹൈ​ബി​നെ(47)​യാ​ണ് പോ​ക്‌​സോ കേ​സ് ചു​മ​ത്തി അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ള്‍ നി​ല​വി​ല്‍ പാ​നൂ​ര്‍ കൂ​രാ​റ​യി​ലെ കു​ന്നോ​ത്ത് മു​ക്കി​ല്‍ വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സം.

പ​ള്ളൂ​ര്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ മാ​ഹി സി​ഐ പി.​എ. അ​നി​ല്‍​കു​മാ​ര്‍ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി മാ​ക്കു​നി​യി​ല്‍ വ​ച്ചാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ പു​തു​ച്ചേ​രി പോ​ക്‌​സോ സ്‌​പെ​ഷ​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Tags : Nattuvishesham Districtnews Accused

Recent News

Corehub Up