x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ളാ​ങ്കി​ച്ചാ​ൽ മോ​ഹ​ന​ൻ വ​ധം: ഒ​ന്നാം സാ​ക്ഷി​യു​ടെ വി​സ്‌​താ​രം ഇ​ന്ന്

വെബ് ഡെസ്ക്
Published: August 13, 2026 12:38 AM IST | Updated: August 13, 2026 12:38 AM IST

ത​ല​ശേ​രി: സി​പി​എം പ​ടു​വി​ലാ​യി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും ക​ള്ളു​ഷാ​പ്പ്‌ തൊ​ഴി​ലാ​ളി​യു​മാ​യ വാ​ളാ​ങ്കി​ച്ചാ​ലി​ലെ കെ. ​മോ​ഹ​ന​നെ (53) വെ​ട്ടി​ക്കൊ​ന്ന കേ​സി​ൽ ഒ​ന്നാം സാ​ക്ഷി​യു​ടെ വി​സ്‌​താ​രം ഇ​ന്ന് ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ്‌ (4) ജ​ഡ്‌​ജി കെ. ​രാ​ജേ​ഷ്‌ മു​ന്പാ​കെ ന​ട​ക്കും. ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യെ തു​ട​ർ​ന്ന് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന കേ​സി​ലെ ദൃ​ക്‌​സാ​ക്ഷി കൂ​ടി​യാ​യ ദി​നേ​ശ​ന്‍റെ വി​സ്‌​താ​ര​മാ​ണ് ഇ​ന്ന് ന​ട​ക്കു​ക. 120 സാ​ക്ഷി​കു​ള്ള കേ​സി​ൽ 19 സാ​ക്ഷി​ക​ളു​ടെ വി​സ്‌​താ​രം പൂ​ർ​ത്തി​യാ​യി.

സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്ന വ​യ​ലോ​മ്പ്ര​ൻ അ​ശോ​ക​നു​ൾ​പ്പെ​ടെ​യു​ള്ള സാ​ക്ഷി​ക​ളെ​യാ​ണ് ഇ​തു​വ​രെ വി​സ്‌​ത​രി​ച്ച​ത്. വാ​ളാ​ങ്കി​ച്ചാ​ലി​ലെ മൂ​ന്നാം​ന​ന്പ​ർ ക​ള്ളു​ഷാ​പ്പി​ലെ സെ​യി​ൽ​സ്‌​മാ​നാ​യ കെ.​മോ​ഹ​ന​നെ 2016 ഒ​ക്‌​ടോ​ബ​ർ 10ന്‌ ​രാ​വി​ലെ 10.20നാ​ണ്‌ ആ​ർ​എ​സ്‌​എ​സ്‌-​ബി​ജെ​പി സം​ഘം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്‌.

ന​വ​രാ​ത്രി നാ​ളി​ലാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം. നി​ല​വി​ളി​കേ​ട്ട്‌ ഓ​ടി​വ​ന്ന്‌ ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് അ​തേ ഷാ​പ്പി​ലെ തൊ​ഴി​ലാ​ളി​യാ​യ അ​ശോ​ക​നും വെ​ട്ടേ​റ്റ​ത്‌. കൂ​ത്തു​പ​റ​ന്പ്‌ സി​ഐ​യാ​ണ് 16 ആ​ർ​എ​സ്‌​എ​സ്‌-​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ പ്ര​തി​ചേ​ർ​ത്ത്‌ കേ​സെ​ടു​ത്ത​ത്‌. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ്യ​ൽ പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. സി.​കെ.​ശ്രീ​ധ​ര​നും പ്ര​തി​ഭാ​ഗ​ത്തി​നു വേ​ണ്ടി അ​ഡ്വ. പി. ​പ്രേ​മ​രാ​ജ​നു​മാ​ണ് ഹാ​ജ​രാ​കു​ന്ന​ത്.

Tags : Nattuvishesham Districtnews Valangichal

Recent News

Corehub Up