x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​റി​ക​ളി​ൽ​നി​ന്ന് ബാ​റ്റ​റി മോ​ഷ്ടി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 13, 2026 12:30 AM IST | Updated: August 13, 2026 12:30 AM IST

കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യു​ടെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലും ദ​ക്ഷി​ണ​ക​ന്ന​ഡ ജി​ല്ല​യി​ലും വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ർ​ത്തി​യി​ട്ട ലോ​റി​ക​ളി​ൽ നി​ന്ന് ബാ​റ്റ​റി മോ​ഷ്ടി​ച്ച സം​ഭ​വ​ങ്ങ​ളി​ലെ മു​ഖ്യ​പ്ര​തി പി​ടി​യി​ൽ. ചെ​ങ്ക​ള നെ​ല്ലി​ക്ക​ട്ട​യി​ലെ ഉ​മ​ർ ഫാ​റൂ​ഖി(46)​നെ​യാ​ണ് ബ​ദി​യ​ടു​ക്ക പോ​ലീ​സ് കാ​ഞ്ഞ​ങ്ങാ​ട്ടു​നി​ന്ന് പി​ടി​കൂ​ടി​യ​ത്. വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലെ ഭ​ണ്ഡാ​ര​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്ത സം​ഭ​വ​ങ്ങ​ളി​ലും മു​ള്ളേ​രി​യ​യി​ലെ ഒ​രു വീ​ട്ടി​ൽ​നി​ന്ന് ര​ണ്ടു ക്വി​ന്‍റ​ൽ അ​ട​യ്ക്ക ക​വ​ർ​ന്ന കേ​സി​ലും ഇ​യാ​ൾ ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

ഈ ​കേ​സു​ക​ളി​ലെ കൂ​ട്ടു​പ്ര​തി​യാ​യ മു​ള്ളേ​രി​യ സ്വ​ദേ​ശി സാ​ബി​ത്തി​നെ നേ​ര​ത്തേ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു. ഒ​രു ഫോ​ൺ​കോ​ളി​നു പി​ന്നാ​ലെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ കാ​ഞ്ഞ​ങ്ങാ​ട്ടെ ബാ​റി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​ൻ​സ്പെ​ക്ട​ർ അ​നൂ​പ് കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഉ​മ​ർ ഫാ​റൂ​ഖി​നെ പി​ടി​കൂ​ടി​യ​ത്.

Tags : Nattuvishesham Districtnews Key member

Recent News

Corehub Up