കെഎസ്ആര്ടിസി ബസും ലോറിയും കൂട്ടിയിടിച്ച നിലയില്.
കൊട്ടാരക്കര: കെഎസ്ആര്ടി സി ബസും ലോറിയുമായി കൂട്ടിയിടിച്ച് കെഎസ്ആര്ടിസി ഡ്രൈവര് ഉള്പ്പെടെ ഒന്പത് യാത്രക്കാര്ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. എംസി റോഡില് മൈലം ജംഗ്ഷനില് ഇന്നലെ രാവിലെ 9.30 ടെയായിരുന്നു അപകടം. കൊട്ടാരക്കര നിന്ന് പാലക്കാട്ടേക്ക് പോയ കെഎസ്ആര്ടിസി സൂപ്പര് ഫാസ്റ്റ് ബസാണ് എതിര് ദിശയില് നിന്നു വന്ന ലോറിയില് ഇടിച്ചത്. കെഎസ്ആര്ടിസിബസ് ഡ്രൈവര് തിരുവനന്തപുരം സ്വദേശി ജിനു (54)വിനേയും യാത്രക്കാരായ എട്ട് പേരെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു.
Tags : Nattuvisesham DistrictNews DeepikaNews KSRTC