x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി

വെബ് ഡെസ്ക്
Published: August 12, 2026 11:39 PM IST | Updated: August 12, 2026 11:39 PM IST

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മെ​ഡി​ക്കേ​ഷ​ൻ സേ​ഫ്റ്റി ഓ​ഡി​റ്റും ന​ഴ്സിം​ഗ് ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ശ​ക്ത​മാ​ക്കി. രോ​ഗി​ക​ൾ​ക്ക് സു​ര​ക്ഷി​ത​വും ഗു​ണ​മേ​ന്മ​യു​ള്ള​തു​മാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ആ​ശു​പ​ത്രി​യി​ലെ ഗു​ണ​നി​ല​വാ​ര സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണി​ത്.

മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​പി.​ ല​ക്ഷ്മി, ചീ​ഫ് ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ലി​സി ജോ​ർ​ജ്, സ്റ്റോ​ർ സൂ​പ്ര​ണ്ട് സി.​ഐ. ബോ​ബി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി​യ​ത്. മ​രു​ന്നു ന​ൽ​കു​ന്ന​തി​ലെ പി​ഴ​വു​ക​ൾ ത​ട​യു​ക, കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കു​ക, മ​രു​ന്നു​ക​ളു​ടെ സു​ര​ക്ഷി​ത​മാ​യ സം​ഭ​ര​ണ​വും കൈ​കാ​ര്യം ചെ​യ്യ​ലും ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ​ക്ക് മെ​ഡി​ക്കേ​ഷ​ൻ സേ​ഫ്റ്റി പ​രി​ശീ​ല​നം ന​ൽ​കി.

Tags : Nattuvishesham Districtnews Quality checks

Recent News

Corehub Up